മീഡിയവണ്‍ കേസിലെ വിധി; ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതെന്ന് കെ.സുധാകരന്‍

Spread the love

ഏകാധിപത്യ ശൈലിയിലേക്ക് നീങ്ങുന്ന രാജ്യത്ത് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന വിധിയാണ് മീഡിയവണ്‍ കേസില്‍ സുപ്രീംകോടതിയുടേതെന്ന് കെപിസിസി അധ്യക്ഷന്‍ കെസുധാകരന്‍ എംപി.എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുന്നവര്‍ക്കുള്ള കനത്ത താക്കീതാണിത്. സ്തുതി പാഠല്‍ അല്ല, എതിരഭിപ്രായം ഉറക്കെ വിളിച്ചു പറയലാണ് മാധ്യമ പ്രവര്‍ത്തനമെന്ന് വിധി അരക്കിട്ട് ഉറപ്പിക്കുന്നു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്ന എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പരമോന്നത നീതി പീഠത്തിന്റെ ചരിത്ര വിധിയെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

Author