ടെക്സ്റ്റ് അയക്കുന്നതിനിടെ വാഹനാപകടം -രണ്ടു പേർ കൊല്ലപെട്ടകേസിൽ യുവാവ് അറസ്റ്റിൽ

Spread the love

ഗാർലാൻഡ് (ടെക്സാസ്):ടെക്‌സ്‌റ്റ് അയച്ച് വാഹനമോടികുന്നതിനിടയിൽ ഉണ്ടായ വാഹനാപകടത്തിന് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഡാളസിൽ കുറ്റാരോപിതനായ യുവാവിനെതിരെ നരഹത്യ കുറ്റം ചുമത്തി.കഴിഞ്ഞ ആഴ്ച ഉണ്ടായ അപകടത്തിനു ഉത്തരവാദിയായ മാർസെലിനോ ഡെലോസ് സാന്റോസ് ജൂനിയർ (25) ആണ് വ്യാഴാഴ്ച അറസ്റ്റിലായതെന്ന് ഗാർലൻഡ് പോലീസ് അറിയിച്ചു. മാർസെലിനോ ഡെലോസ് സാന്റോസ് ജൂനിയർ ഗാർലൻഡ് ജയിലിലാണെന്നും അദ്ദേഹത്തിന് ഒരു അഭിഭാഷകനുണ്ടോ എന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു

മാർച്ച് 27 ന്, ഏകദേശം 6:50 ന്, ഡെലോസ് സാന്റോസിന്റെ പിക്കപ്പ് ട്രക്ക് 4-ഡോർ സെഡാനിൽ ഇടിച്ച് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ഗിൽബെർട്ടോ കാംപോസ് മൊളിനേറോയും ആർട്ടെമിയോ ലിസിയ ബൊലാനോസും എന്നിവരാണ് കൊല്ലപ്പെട്ടത് വാഹനമോടിച്ചിരുന്ന മൊളിനേറോ സംഭവസ്ഥലത്തും ബൊലനോസ് ആശുപത്രിയിൽ വച്ചും മരിച്ചതായി പോലീസ് അറിയിച്ചു.

ഡെലോസ് സാന്റോസ് അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്നുവെന്നും സൗത്ത് ഫസ്റ്റ് സ്ട്രീറ്റിന്റെയും കാസലിറ്റ ഡ്രൈവിന്റെയും കവലയിൽ ചുവന്ന ലൈറ്റ് തെളിച്ചപ്പോൾ സെഡാനിൽ ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.അപകടസമയത്ത് ഇയാൾ സന്ദേശമയയ്‌ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.