മഹിളാകോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡന്റിനു ഓ ഐ സിസി ഡാളസിന്റെ അഭിനന്ദനങ്ങൾ

Spread the love

ഡാളസ് :മഹിളാകോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബെറ്റിടോജോചിറ്റേട്ടുകള ത്തിന് ഓ ഐ സിസി ഡാളസിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അറിയിച്ചു മഹിളാ കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡൻ്റ്, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി, മഹിളാ കോൺഗ്രസ്സ്ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ഇൻചാർജ്ജ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ. , മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ വക്താവ്, സെക്രട്ടറി, ജവഹർ ബാലമഞ്ച് ജില്ലാ ഭാരവാഹി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സമീപകാലത്ത് നടത്തിയ ചെറുകിട കുടിവെള്ള പദ്ധതികളിലൂടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിച്ചതിലൂടെ ജനശ്രദ്ധ ആകർഷിച്ചു. കൃഷി, ചെറുകിട വ്യവസായ പദ്ധതികൾക്ക് സഹായം എന്നിവ എത്തിച്ച് നൽകിയും നിരവധി നൂതന പദ്ധതികൾ നടപ്പാക്കിയും ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയിൽ ജനകീയതയുടെ മുഖമാണ് ശ്രീമതി. ബെറ്റി ടോജോ. രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതു ആവശ്യങ്ങൾക്ക് സമീപിക്കാവുന്ന വ്യക്തിത്വം എന്ന നിലയിൽ ഈ അംഗീകാരം പൊതുരംഗത്ത് ഗുണകരമാകുമെന്നു കോട്ടയത്തുനിന്നുള്ള ഡാളസ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നേതാവ് റോയ്  കൊടുവത്തു അഭിപ്രായപ്പെട്ടു.

Author