കെപിസിസി പ്രസിഡന്റിനെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

Spread the love

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഡിജിപിക്ക് പരാതി നൽകി.

കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ (എ.എസ്. ഐ ) ശശിധരൻ കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനാണ് സമൂഹമാധ്യമങ്ങളിൽ കെപിസിസി പ്രസിഡന്‍റിന് എതിരായി പോസ്റ്റിട്ടത്. രാഷ്ട്രീയ ചായ്‌വുള്ളതും പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതുമാണ് കമന്റെന്നും സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ സർവീസ് ചട്ടമെന്നും പരാതിയിൽ സുധാകരൻ ചൂണ്ടിക്കാട്ടി. പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അതിനെതിരെ കർശനമായ നടപടി ഉണ്ടാകണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

Author