സീതയില്ലാതെ രാമൻ പൂർണനാകില്ല ; ‘റാം സീതാ റാം’ ഗാനം പുറത്തുവിട്ട് ആദിപുരുഷിൻറെ അണിയറപ്രവർത്തകർ

Spread the love

പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിലെ ഏവരും ആകാംഷയോടെ കാത്തിരുന്ന ‘റാം സീതാ റാം’ എന്ന ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. രാമനും സീതയും തമ്മിലുള്ള ആത്മബന്ധം എത്രമാത്രമാണെന്ന് കാട്ടി തരികയാണ് ഈ ഗാനം. പ്രണയവും ഭക്തിയും ആദരവും ഒരുപോലെ ഈ ഗാനത്തിൽ തെളിഞ്ഞു കാണുന്നു. ആരാധകർക്കിടയിലും വലിയ ഒരു ഓളം സൃഷ്ടിച്ചിരിക്കുകയാണ് ‘റാം സീതാ റാം’. സീതയില്ലാതെ രാമൻ പൂർണനാകില്ല എന്ന് തന്നെയാണ് ഗാനം കണ്ടതിനു ശേഷമുള്ള ആരാധകരുടെ അഭിപ്രായം. മനോജ് മുൻതാഷിറിന്റെ വരികൾക്ക് സംഗീത ജോഡിയായ സച്ചേത്-പറമ്പാറയാണ് സംഗീതം നൽകി ഗാനം ആലപിച്ചിരിക്കുന്നത്.

ടി- സീരിയസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം – ഭുവന്‍ ഗൗഡ , സംഗീത സംവിധാനം – രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.
ചിത്രം 2023 ജൂൺ 16 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

Video Link : https://linktr.ee/RamSiyaRamFullSong

Report : Vijin Vijayappan

Leave a Reply

Your email address will not be published. Required fields are marked *