കാമുകിയുടെ പ്രേരണ, കാമുകൻ യുവതിയെ കൊലപ്പെടുത്തി – പി പി ചെറിയാൻ

Spread the love

ഡാളസ്:കാമുകിയുടെ പ്രേരണയിൽ മറ്റൊരു സ്ത്രീയെ കാമുകൻ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കാമുകനും കാമുകിക്കുമെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസ്സെടുത്തു.ശനിയാഴ്ച, പുലർച്ചെ 1 മണിക്ക് ശേഷം സൗത്ത് മാൽകം ബെലവാഡിൽ ഉണ്ടായ വെടിവെടിവെപ്പിൽ കീർസ്റ്റിൻ കൂപ്പർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

വെടിയേറ്റ് പരിക്കേറ്റ കീർസ്റ്റിൻ കൂപ്പറിനെ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അവിടെവെച്ച് അവർ മരിച്ചുവെന്നും പോലീസ് പറയുന്നു.

ബ്രയാറാ മാർട്ടിന്റെ കാമുകൻ ഗബ്രിയേൽ ലൂയാസുമായി കീർസ്റ്റിൻ കൂപ്പർ “സംസാരിക്കുന്നതിൽ ” മാർട്ടിൻ അസ്വസ്ഥനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

സത്യവാങ്മൂലത്തിൽ പറയുന്നതനുസരിച്ച്, ഗബ്രിയേൽ തന്റെ അരയിൽ നിന്ന് ഒരു സെമി-ഓട്ടോമാറ്റിക് കൈത്തോക്ക് വലിച്ചെടുത്തു കൂപ്പറിനെ രണ്ട് തവണ വിൻഡ്ഷീൽഡിലൂടെ വെടിവയ്ക്കുകയായിരുന്നു .

കൂപ്പറിനെ കാറിൽ കയറ്റി ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമീപത്തു നിന്നുള്ള നിരീക്ഷണ വീഡിയോയിൽ സംഭവം വ്യക്തമാണെന്നും അജ്ഞാത സൂചനയെ തുടർന്നു പ്രതികളെ തിരിച്ചറിഞ്ഞതെന്നും പോലീസ് പറയുന്നു.
ല്യൂയാസിനും മാർട്ടിനുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.കൂടാതെ, അനധികൃതമായി ആയുധം കൈവശം വച്ചതിനും ലെയസ് കുറ്റം ചുമത്തുന്നു.മാർട്ടിൻ ഒരു ചെറുത്തുനിൽപ്പ് കുറ്റവും നേരിടുന്നു.ഇരുവരും ഇപ്പോൾ ഡാലസ് കൗണ്ടി ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *