ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സെമിനാർ :ഒക്ടോബർ 22 നു – പി പി ചെറിയാൻ

Spread the love

ഡാളസ്: ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ നേതൃത്വത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു .ഒക്ടോബർ 22 നു ഡാളസ് കേരള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിലാണ് സെമിനാർ . അമേരിക്കയിലേയും കേരളത്തിലേയും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകർ സെമിനാറിൽ പങ്കെടുക്കും. മാധ്യമ രംഗം ഇന്നഭിമുഘീകരിക്കുന്ന ആനുകാലിക വിഷയങ്ങൾ കോൺഫ്രൻസിൽ ചർച്ച ചെയ്യും. ഒക്ടോബര് 5 നു പ്രസിഡന്റ് സിജു ജോര്ജിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിവുട്ടിവ് കമ്മറ്റി പരിപാടികൾക്ക് അന്തിമ രൂപം നൽകി.സണ്ണി മാളിയേക്കൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശധീകരിച്ചു

മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് 2006 – ൽ ആണു രൂപീകൃതമായത്. സംഘടനയുടെ 2022-23 പ്രവർത്തനവർഷത്തെ ഭാരവാഹികളായി സിജു വി. ജോർജ്ജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), ബെന്നി ജോൺ (ട്രഷറർ), പ്രസാദ് തീയാടിക്കൽ (ജോയിന്റ് ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു. ബിജിലി ജോർജ്ജ് രക്ഷാധികാരിയായി പ്രവർത്തിക്കുന്ന ഉപദേശക സമിതിയിൽ സണ്ണി മാളിയേക്കൽ, പി. പി. ചെറിയാൻ, ടി. സി. ചാക്കോ

എന്നിവർ അംഗങ്ങളാണു. പിന്നീട് പ്രവർത്തക സമിതിയിലേക്ക് നാലു മാധ്യമ പ്രവർത്തകരെ കൂടി നാമനിർദ്ദേശം ചെയ്ത് പ്രവർത്തനം വിപുലീകരിച്ചു. മാധ്യമ രംഗത്ത് സുപരിചിതരും, വ്യക്തിമുദ്ര പതിപ്പിച്ചതുമായ ലാലി ജോസഫ്, ജോജോ കോട്ടയ്ക്കൽ, അനശ്വർ മാമ്പള്ളി, തോമസ് ചിറമേൽ എന്നിവർ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രവർത്തക സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. അമേരിക്കയിലെ ആദ്യകാല മാധ്യമ പ്രവർത്തകനും, പ്രമുഖ എഴുത്തുകാരനുമായ ഏബ്രഹാം തെക്കേമുറി സ്ഥാപക പ്രസിഡന്റായി പ്രവർത്തനമാരംഭിച്ച ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഇതിനകം ശക്തമായ മുന്നേറ്റം നടത്തിയ പ്രവാസി സംഘടനയാണു. ആതുര സേവന രംഗത്തെ ഔദ്യോഗിക ജോലിയോടൊപ്പം, ഓൺലൈൻ മാധ്യമങ്ങളുടെ ആരംഭത്തിൽ തന്നെ അമേരിക്കയിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമ പ്രവർത്തകയാണു ലാലി ജോസഫ്. പ്രവാസ മലയാളി സംബന്ധിയായതും, മറ്റിതര വിഷയങ്ങളെ പറ്റിയും വ്യക്തമായ കാഴ്ചപ്പാടോടെ സമൂഹ മാധ്യമങ്ങളിൽ ബ്ലോഗുകൾ എഴുതി അനുവാചകരിൽ അവബോധം സൃഷ്ടിച്ച അനുഭവ സമ്പത്തുള്ള വ്യക്തിത്വത്തിനുടമയാണു ജോജോ കോട്ടയ്ക്കൽ. ആനുകാലിക വിഷയങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങൾ നടത്തുകയും, സാഹിത്യ- നാടക അഭിനയ രംഗത്തും സജീവ സാന്നിദ്ധ്യമായ അനശ്വർ മാമ്പള്ളി, നിലവിൽ പ്രവാസി സംഘടനയായ കേരളാ അസോസിയേഷൻ ഡാളസിന്റെ സെക്രട്ടറിയുമാണു. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ മാധ്യമ രംഗത്ത് പ്രവർത്തിപരിചയം സിദ്ധിച്ച തോമസ് ചിറമേൽ, അറിയപ്പെടുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയാണു. അമേരിക്കയിലും, പ്രത്യേകാൽ ഡാളസ്-ഫോർട്ട് വർത്ത് മലയാളി സമൂഹത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ പ്രതിഭകൾ ഐ. പി. സി. എൻ. ടി. പ്രവർത്തനങ്ങൾക്ക് തികച്ചും മുതൽക്കൂട്ടാകുമെന്ന് സ്ഥാപക പ്രസിഡന്റ് ശ്രീ ഏബ്രഹാം തെക്കേമുറി പ്രത്യാശിച്ചു.

അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്ക് അംഗീകാരം നൽകുക, കേരളത്തിലുള്ള അർഹരായ മാധ്യമ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, മാധ്യമ പഠന കളരി എന്നിവ ഉൾപ്പെടുത്തി 2023 ലെ വിവിധ കർമ്മ പരിപാടികൾക്ക് പദ്ധതി തയ്യാറാക്കിയതായി പ്രസിഡന്റ് സിജു വി. ജോർജ്ജ്, സെക്രട്ടറി സാം മാത്യു എന്നിവർ അറിയിച്ചു. ജനാധിപത്യത്തിന്റെ നെടുംതൂണായ മാധ്യമ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് നേതൃത്വം നൽകുന്ന കർമ്മ പരിപാടികളിൽ പങ്കാളികളാകണമെന്ന് അമേരിക്കയിലെ മാധ്യമ പ്രവർത്തകരോട് പ്രസിഡന്റ് സിജു വി. ജോർജ്ജ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *