അന്നമ്മ എബ്രഹാം (83) നിര്യാതയായി

Spread the love

ഡാളസ്: പരേതനായ മാന്നാർ മാലിക്കറുകയിൽ കെ. സി. അബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം പീലിത്തറയിൽ (83 വയസ്സ്) കേരളത്തിലെ തന്റെ സ്വവസതിയിൽ നിര്യാതയായി.

അമേരിക്കയിൽ ഡാളസിൽ വർഷങ്ങളോളം മക്കളുടെ കൂടെ താമസിച്ചിരുന്ന അന്നമ്മ എബ്രഹാം മാന്നാറിലെ സ്വന്തം വീട്ടിൽ അവസാന നാളുകൾ ചിലവഴിക്കുവാൻ ആഗ്രഹിക്കുകയും അത് സാധ്യമാക്കുകയും ചെയ്തു.

ഈ വരുന്ന 12 ന് (ഒക്ടോബർ 12) ഉച്ചക്കു 3 മണിയോടെ മരണാനന്തര ശുശ്രൂഷകൾക്കു ശേഷം മാന്നാർ സെയിന്റ് മേരീസ് ക്നാനാനായ ചർച്ചിൽ അടക്കം ചെയ്യപ്പെടുന്നതായിരിക്കും.

മക്കളും മരുമക്കളും: അച്ചാമ്മ എബ്രഹാം & സാബു എബ്രഹാം താനുവേലിൽ, ജേക്കബ് എബ്രഹാം മാലിക്കാറുകയിൽ & ജിജി ജേക്കബ്, തോമസ് എബ്രഹാം (റിട്ട. എഞ്ചിനീയർ ഇലെക്ട്രിസിറ്റി ബോർഡ്) & ബിൻസി തോമസ്, ജോർജ് എബ്രഹാം & ജിനു ജോർജ്.

കൊച്ചുമക്കൾ: ബ്ലസൻ, ബ്രയാൻ, ജെയ്‌മി, ജെറിൻ, അലീന, അല്ലൻ, ജസ്റ്റിൻ, ജെഫി.

ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പ്രസിഡന്റ് പി. സി. മാത്യു, കേരളാ അസോസിയേഷൻ സെക്രട്ടറി അനശ്വർ മാമ്പിള്ളി, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് പ്രസിഡന്റ് വര്ഗീസ് അലക്സാണ്ടർ, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് സിജു ജോർജ് മുതലായ അമേരിക്കയിലെ സംഘടന നേതാക്കൾ അനുശോചനം അറിയിച്ചു.

ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറിൽ വിളിക്കാവുന്നതാണ്.

ജോർജ് എബ്രഹാം 972 697 5272
ജേക്കബ് എബ്രഹാം 972 522 9205

Leave a Reply

Your email address will not be published. Required fields are marked *