കൊച്ചി: കൊട്ടക് മ്യൂച്വൽ ഫണ്ട്, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷ(സിബിഎസ്ഇ)ന്റെ പങ്കാളിത്തത്തോടെ കൊച്ചിയിൽ നിക്ഷേപക വിദ്യാഭ്യാസ, ബോധവത്കരണ പരിപാടി ‘സീഖോ പൈസോ കി ഭാഷ’ സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരതയ്ക്ക് വഴിയൊരുക്കാൻ നിക്ഷേപക വിദ്യാഭ്യാസവും വിവിധ ബോധവൽക്കരണ പരിപാടികളും ഉൾപ്പെടുത്തിയ വിപുലമായ സംരംഭമാണ് ‘സീഖോ പൈസോ കി ഭാഷ’. സാമ്പത്തികകാര്യ ധാരണ പരിപോഷിപ്പിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്ന സംരംഭം ആത്യന്തികമായി രാജ്യ പുരോഗതിക്ക് ഏറെ സംഭാവന നൽകാൻ സഹായകമാകും.
കൊച്ചിയിലെ 600ലേറെയും സംസ്ഥാനത്തെയാകെ 4200ലേറെയും വരുന്ന സിബിഎസ്ഇ അധ്യാപകർക്കു ‘സീഖോ പൈസോ കി ഭാഷ’ സംരംഭത്തിലൂടെ സാമ്പത്തിക സാക്ഷരതയിൽ വിദ്യാഭ്യാസം നൽകി അവബോധം സൃഷ്ടിക്കും. അധ്യാപകരിൽ 50% സ്ത്രീകളായിരിക്കുമെന്നതിനാൽ സംരംഭം തുല്യവളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതാകും.സംരംഭത്തിന്റെ ഗുണനിലവാരവും പ്രസക്തിയും ഉറപ്പാക്കിക്കൊണ്ട് ഫോർ ഇൻവെസ്റ്റ്‌മെന്റ് എജ്യുക്കേഷൻ ആൻഡ് ലേണിംഗിൽ (CIEL) നിന്നുള്ള 500-ലേറെ വിദഗ്‌ധ പരിശീലകരെയാണ് കൊട്ടക് മ്യൂച്വൽ ഫണ്ട് ‘സീഖോ പൈസോ കി ഭാഷ’യിൽ നിയോഗിച്ചിരിക്കുന്നത്.
കൊട്ടക് മ്യൂച്വൽ ഫണ്ടും സിബിഎസ്ഇയും ചേർന്നൊരുക്കിയ പരിപാടിയിൽ നിന്ന് ലഭിച്ച അറിവും വൈദഗ്ധ്യവും സാമ്പത്തികയാത്ര ആരംഭിക്കാൻ പ്രാപ്‌തിയും ആവേശവും നൽകിയതായി മാരെല്ലോ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസഫ് അനൂജ് ഒഎസ്ജെ പറഞ്ഞു. സാമ്പത്തിക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും വ്യക്തികൾക്കും കുടുംബങ്ങൾക്കും സുരക്ഷിത ഭാവി കെട്ടിപ്പടുക്കാനും കഴിയുമെന്ന് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘സീഖോ പൈസോ കി ഭാഷ’ പരിപാടിയിലൂടെ, സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്ന് കൊട്ടക് മ്യൂച്വൽ ഫണ്ട് ഡിജിറ്റൽ ബിസിനസ്, മാർക്കറ്റിങ് ആൻഡ് അനലിറ്റിക്‌സ് മേധാവി കിഞ്ചൽ ഷാ പറഞ്ഞു. രാഷ്ട്ര രൂപീകരണത്തിലും പുതുതലമുറയെ വാർത്തെടുക്കുന്നതിലും അധ്യാപകർക്കു നിർണായക പങ്കുണ്ടെന്ന് ഉറച്ച വിശ്വസിക്കുന്നു. സാമ്പത്തിക സാക്ഷരതയെയും നിക്ഷേപത്തെയും കുറിച്ച് അധ്യാപകരെ ബോധവൽക്കരിക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് സിബിഎസ്ഇയുമായുള്ള പങ്കാളിത്തത്തിലൂടെ ഉദ്ദേശിക്കുന്നത്. സാമ്പത്തിക അവബോധമുള്ള അധ്യാപകർ പൊതു സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അവസ്ഥ രൂപപ്പെടുത്താൻ സംരംഭത്തിലൂടെ കഴിയുമെന്നും കിഞ്ചൽ ഷാ പറഞ്ഞു.
സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ട ഇന്ത്യ എന്ന ലക്‌ഷ്യസാക്ഷാത്കാരത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ‘സീഖോ പൈസോ കി ഭാഷ’. രാജ്യപുരോഗതിക്കും വളർച്ചയ്ക്കും സംരംഭം വിലപ്പെട്ട സംഭാവനകൾ നൽകും.
Akshay Babu