നിയമസഭാ സമിതി യോഗം 27 ന് എറണാകുളത്ത്

Spread the love

കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2021-23), 2023 ഒക്രോബർ 27 നു രാവിലെ 10.30 ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് സമിതിയുടെ പരിഗണനയിലുള്ള വിവിധ ഹർജികളിന്മേൽ ഹർജിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നം തെളിവെടുപ്പ് നടത്തും.

സമിതിയുടെ പ്രവർത്തന പരിധിയിൽ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും. സമിതി മുമ്പാകെ പരാതി സമർപ്പിക്കുവാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷയെ സംബോധന ചെയ്ത് പരാതി രേഖാമൂലം സമർപ്പിക്കാം. യോഗശേഷം കാക്കനാട് പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോം, ജുവനൈൽ ജസ്റ്റിസ് ഒബ്‌സർവേഷൻ ഹോം, ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC), സഖി വൺസ്റ്റോപ്പ് സെന്റർ, ഷോർട്ട് സ്‌റ്റേ ഫോർ ട്രാൻസ്‌ജെൻഡേഴ്‌സ് (ജ്യോതിഷ് ഭവൻ), IMG ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എന്റെ കൂട്, തേവരയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കായുള്ള വികലാംഗ സദനം, ചമ്പരയിൽ പ്രവർത്തിക്കുന്ന മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *