സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ രാജീവ്ഗാന്ധി പഞ്ചായത്തി രാജ് സംഘടനയെ പ്രതിനിധാനം ചെയ്ത് നല്‍കിയ റിട്ട് പെറ്റീഷനില്‍ (42624/24) കേരള ഹൈക്കോടതി മാര്‍ച്ച് 21 ന് നല്‍കിയ മൂന്ന് ഉത്തരവുകള്‍ പൂര്‍ണ്ണമായി അവഗണിച്ച് അവധിക്കാല കോടതിയുടെ സമയത്ത് തന്നെ അന്തിമ വിജ്ഞാപനം ഇറക്കാന്‍ ഗൂഢമായി ശ്രമിക്കുന്ന കമ്മീഷന്‍ ചെയര്‍മാന്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ എ.ഷാജഹാനെതിരെ കോടതി അലക്ഷ്യ നടപടികള്‍ക്കുള്ള പെറ്റീഷന്‍ ഹൈക്കോടതിയില്‍ കേസിലെ വാദികള്‍ സമര്‍പ്പിച്ച (കേസ് നമ്പര്‍ 1070/2025).
നീതിയും നിയമനവും കാറ്റില്‍പ്പറത്തിയ ഈ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍, ഡീലിമിറ്റേഷനില്‍ മാത്രമല്ല, 2025 ല്‍ തന്നെ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചെയര്‍മാനായതിനാല്‍ ഈ നിയമലംഘകനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി അലക്ഷ്യ നടപടികള്‍ക്കുള്ള അപേക്ഷയില്‍ ആവശ്യപ്പെട്ടു.
ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ.അനൂപ് വി.നായര്‍, അഡ്വ.തനുഷാ പോള്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നിയമലംഘനം തുടര്‍ കഥയായാല്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ചെയര്‍മാന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് എതിരെ വീണ്ടും, ഹൈക്കോടതിയെയും, സുപ്രീംകോടതിയെയും സമീപിക്കുമെന്ന് രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ ചെയര്‍മാന്‍ എം.മുരളി അറിയിച്ചു.