ലക്ഷക്കണക്കിനു രൂപാ ചെലവിട്ട് നടത്തുന്ന സർക്കാർ വിലാസം ലഹരി വിരുദ്ധ പരിപാടികൾ പ്രഹസനമായി മാറുമ്പോൾ, ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി കേരളാ പോലീസിനെ പൊള്ളിച്ചത് എന്തു കാരണത്താലാണെന്ന് ആഭ്യന്തരവകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കണം.
യാതൊരുനിയന്ത്രണവുമില്ലാതെ, ലഹരി ഒഴുക്കി നടത്തുന്ന DJ പാർട്ടികൾക്ക് സമയമോ സ്ഥലമോ പ്രശ്നമല്ലാതിരിക്കുന്നിടത്താണ് അപമാനകരമായ പോലീസ് നടപടി.
ആയിരക്കണക്കിനു പേർ തടിച്ചു കൂടിയപരിപാടിയിലേക്ക് കടന്നുചെന്ന് പരിപാടി അലങ്കോലമാക്കിയ പോലീസുകാരുടെ
പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുകയും, നിലവിട്ട് പെരുമാറിയ പോലീസുകാരെ സസ്പെന്റ് ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുകയും വേണം.
മന:പൂർവ്വം പ്രകോപനമുണ്ടാക്കി സംഘർഷാവസ്ഥ സൃഷ്ടിക്കാൻ പോലീസും മറ്റാരെങ്കിലും ചേർന്ന് ഗുഢാലോചന നടത്തിയോ എന്നതും അന്വേഷണ വിഷയമാക്കണം.
ഏതു ചെറിയ പ്രശ്നത്തെയും അങ്ങേയറ്റം വഷളാക്കുന്നതിൽ കാട്ടുന്ന താൽപ്പര്യം കുറ്റാന്വേഷണ രംഗത്തും ക്രമസമാധാന പാലന രംഗത്തുമാണ് വേണ്ടത്.
പോലീസ് നടപടി യാതൊരു തരത്തിലും നീതീകരിക്കത്തക്കതല്ല.
https://www.facebook.com/share/r/19ahtXppR7/