സുവിശേഷകൻ റ്റി സി ചാക്കോ (ജോയ്) അന്തരിച്ചു

Spread the love

ഷിക്കാഗോ : ഷിക്കാഗോയിലെ ആദ്യ കാല മലയാളികൾ ഒരാളായ തിരുവല്ല കവിയൂർ താഴത്തെകുറ്റ് കുടുംബാംഗമായ സുവിശേഷകൻ റ്റി സി ചാക്കോ (ജോയിച്ചായൻ, 86 വയസ്സ്) അന്തരിച്ചു.

ഭാര്യ : ശ്രീമതി ഏലിയാമ്മ ചാക്കോ. മക്കൾ : ഡോക്ടർ എലിസബത്ത് ജോസഫ്, ഡോക്ടർ സൂസൻ മാത്യു. മരുമക്കൾ : പാസ്റ്റർ പ്രിൻസ് ജോസഫ്, പാസ്റ്റർ ക്ലാറൻസ് മാത്യു (എല്ലാവരും ചിക്കാഗോ).

1970 കളുടെ ആരംഭ ഘട്ടത്തിൽ ഷിക്കാഗോയിൽ എത്തിച്ചേർന്ന പരേതൻ ദീർഘ വർഷങ്ങൾ ഷിക്കാഗോയിൽ താമസിച്ച് ജോലി ചെയ്ത ശേഷം 25 വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് തിരിച്ചുപോയി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഇന്റർനാഷണൽ പെന്തകോസ്റ്റൽ അസംബ്ലിയിലും പിന്നീട് ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയിലും അംഗമായിരുന്ന പരേതൻ സുവിശേഷ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ചിക്കാഗോയിൽ ഉണ്ടായിരുന്ന പരേതനായ പാസ്റ്റർ പിസി ഉമ്മന്റെ സഹോദരനാണ്. ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഇൻ നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി ജോൺസൺ ഉമ്മൻ, ശാരോൻ ഫെല്ലോഷിപ് ഫാമിലി കോൺഫറൻസ് ജനറൽ സെക്രട്ടറി ജെയിംസ് ഉമ്മൻ, ചിക്കാഗോ ഫിലദൽഫിയ പെന്തക്കോസ്തൽ ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജിജു ഉമ്മൻ എന്നിവരുടെ പിതൃ സഹോദരനാണ് പരേതൻ.

സംസ്കാര ശുശ്രൂഷകൾ മെയ് 19 കേരളത്തിൽ നടക്കും

 

Author

Leave a Reply

Your email address will not be published. Required fields are marked *