ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്: മൂന്ന് പേർക്ക് പരിക്ക്

Spread the love

ഒക്ക്ലഹോമ : ഒക്ക്ലഹോമയിലെ സ്റ്റിൽവാട്ടറിൽ സ്ഥിതി ചെയ്യുന്ന ഒക്ക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റെസിഡൻഷ്യൽ ഹാളിന് പുറത്തുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്.

ഒക്ടോ:19-ന് പുലർച്ചെ 3:40ഓടെയാണ് കാർറിക്കർ ഈസ്റ്റ് റെസിഡൻഷ്യൽ ഹാളിന് സമീപം വെടിവെപ്പ് നടന്നത്. ക്യാമ്പസിന് പുറത്തുള്ള സ്വകാര്യ പാർട്ടിക്കു ശേഷം ചിലർ യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

മൂന്നു പേരെയും ഒക്ക്ലഹോമ സിറ്റി, ടൾസയിലെ ആശുപത്രികളിലേക്ക് മാറ്റി. കുറ്റവാളികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

വെടിവെപ്പിന്റെ സാഹചര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രശ്‌നത്തിന്റെ തുടക്കം സ്റ്റിൽവാട്ടറിലെ പെയിൻ കൗണ്ടി എക്സ്പോ സെന്ററിൽ നടന്ന പാർട്ടിയിലുണ്ടായ തർക്കമാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെകുറിച്ചു വിവരം ലഭികുന്നവർ ഒഎസ്യു പൊലീസ് ഡിപ്പാർട്മെന്റുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *