പ്രായമായവരില്‍ പ്രതിരോധമരുന്നുകളുടെ പ്രാധാന്യമേറുന്നു

Spread the love

കൊച്ചി: 2036ഓടു കൂടി ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം നിലവിലെ 26 കോടിയില്‍ നിന്നും 40.4 കൂടിയായി ഉയരുമെന്ന് റിപ്പോര്‍ട്ട്. യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് പുറത്തുവിട്ട ഇന്ത്യ ഏജിങ് റിപ്പോര്‍ട്ട് 2023ലെ കണക്കുകളാണിത്. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് റിപ്പോര്‍ട് വ്യക്തമാക്കുന്നത്.

ന്യൂമോണിയ, പകര്‍ച്ചപ്പനി, ഷിംഗിള്‍സ് തുടങ്ങിയ പകര്‍ച്ചാവ്യാധികളും അതിനോടനുബന്ധിച്ചുള്ള ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് മുതിര്‍ന്ന പൗരന്മാരില്‍ ഏറ്റവുമധികം വെല്ലുവിളികളുയര്‍ത്തുന്നത്. ഹൃദ്രോഗം, ശ്വാസതടസം, പ്രമേഹം എന്നീ രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാരില്‍ പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ഹൃദ്രോഗം, ശ്വാസതടസം, പ്രമേഹം എന്നീ രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാരില്‍ പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.

പ്രതിരോധമരുന്നുകളാണ് പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല മാര്‍ഗം. എന്നാല്‍ വാക്സിനുകള്‍ സ്വീകരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ‘പ്രായമായ ആളുകളെയും അവരെ പരിചരിക്കുന്നവരെയും അറിവുകൊണ്ടും വിഭവശേഷി കൊണ്ടും ശരിയായ തീരുമാനങ്ങളെടുക്കുവാന്‍ നമ്മള്‍ പ്രാപ്തരാക്കേണ്ടതുണ്ടെന്നു’ ആസ്റ്റര്‍ മെഡിസിറ്റി എന്‍ഡോക്രൈനോളജി വിഭാഗത്തിലെ ലീഡ് കണ്‍സള്‍റ്റന്റായ ഡോക്ടര്‍ വിപിന്‍ വി പി പറഞ്ഞു. ‘ആരോഗ്യസംരക്ഷണ ദാതാക്കളുമായുള്ള തുറന്ന സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മുതിര്‍ന്നവര്‍ക്കായുള്ള വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും , വാക്‌സിനേഷന്‍ കൊണ്ട് പ്രതിരോധിക്കാവുന്ന ഇന്ഫ്ലുവെന്‍സ,ഷിംഗിള്‍സ്, ന്യൂമോകോക്കല്‍ പോലുള്ള രോഗങ്ങളില്‍ നിന്ന് പ്രായമായവരെ സംരക്ഷിക്കുവാനും കഴിയുമെന്നും ഡോക്ടര്‍ വിപിന്‍ വി പി പറഞ്ഞു.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *