പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് പിജിഐഎം ഇന്ത്യ മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു

Spread the love

മുംബൈ ഓഗസ്റ്റ് 22, 2024: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട്, ലാര്‍ജ്ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് സ്‌കീമായ പിജിഐഎം ഇന്ത്യ മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു. നിഫ്റ്റി 500 മള്‍ട്ടി ക്യാപ് 50:25:25 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക.

പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2024 ഓഗസ്റ്റ് 22ന് തുടങ്ങുകയും 2024 സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കുകയും ചെയ്യുന്നു.

ഓഹരി വിപണിയിലെ സമീപകാല ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ അഭിമുഖീകരിക്കുന്ന സാധാരണ ചോദ്യം ‘വിപണിയെക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്?’ എന്നതാണ്. ആര്‍ക്കും ഊഹിക്കാവുന്നതും എന്നാല്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ളതുമായ ചോദ്യം. അതേസമയം, അതേതുടര്‍ന്നുള്ള രണ്ടാമത്തെ ചോദ്യത്തില്‍നിന്ന് മികച്ച ഉത്തരംലഭിക്കാന്‍ ബുദ്ധിമുട്ടുമില്ല. ‘ നിലവിലെ വിപണി സാഹചര്യത്തില്‍ എവിടെ നിക്ഷേപിക്കണമെന്നാണ് നിങ്ങള്‍ കരുതുന്നത്?’ വിദഗ്ധനായ ഉപേഷ്ടാവ്, ഓരോ വ്യക്തിയുടെയും സാഹചര്യത്തിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുമനുസരിച്ച് മികച്ച ഉത്തരം കണ്ടെത്തും. അച്ചടക്കത്തോടെ എല്ലാ വിപണി മൂല്യങ്ങളിലുമുള്ള കമ്പനികളിലും നിക്ഷേപം നടത്തുകയെന്നതാണ് അതിനുള്ള ലളിതമായ മാര്‍ഗം. മള്‍ട്ടി ക്യാപ് നിക്ഷേപ തന്ത്രം എല്ലാ മാര്‍ക്കറ്റ് ക്യാപുകളിലേക്കും നിക്ഷേപം വൈവിധ്യവത്കരിക്കുകയെന്നതാണ്-പിജിഐഎം ഇന്ത്യ അസറ്റ് മാനേജുമെന്റ് സിഇഒ അജിത് മേനോന്‍ വിശദീകരിക്കുന്നു.

മികച്ച ഗുണനിലവാരമുള്ളതും വളര്‍ച്ചയുള്ളതുമായ കമ്പനികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപിക്കാനുള്ള നല്ല സമയമാണിതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, കാരണം ഇവയുടെ മൂല്യങ്ങളില്‍ ശക്തമായ വളര്‍ച്ചയുണ്ടായിട്ടും കുറച്ച് വര്‍ഷങ്ങളായി അതിന് അനുസരിച്ച് വിലയില്‍ മുന്നേറ്റമുണ്ടായില്ല. തിരഞ്ഞെടുപ്പ് ഫലങ്ങളും ബാങ്ക് ഓഫ് ജപ്പാന്റെ പണനയത്തിലെ മാറ്റവും കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഈ തന്ത്രത്തിന്റെ മികച്ച പ്രകടനത്തിന്റെ ആദ്യ സൂചനകളായി ഞങ്ങള്‍ കണ്ടു’ പിജിഐഎം ഇന്ത്യ അസറ്റ് മാനേജുമെന്റ് സിഐഒ വിനയ് പഹാരിയ പറഞ്ഞു.

യഥാക്രമം ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ കുറഞ്ഞത് 25 ശതമാനം വീതം നിക്ഷേപം നടത്തുന്നതാണ് സ്‌കീം. ബാക്കിയുള്ള 25 ശതമാനംവരെയുള്ള നിക്ഷേപം മൂന്ന് മാര്‍ക്കറ്റ് ക്യാപുകളില്‍ ഏതെങ്കിലുമോ അല്ലെങ്കില്‍ എല്ലായിടത്തുമോ ക്രമീകരിക്കും. റീറ്റ്‌സിലും ഇന്‍വിറ്റ്‌സിലും 10 ശതമാനംവരെ ക്രമീകരിക്കാനും കഴിയും. കൂടാതെ വിദേശ ഇടിഎഫുകള്‍, ഓഹരികള്‍ എന്നിവയില്‍ 20 ശതമാനംവരെയും നിക്ഷേപിക്കാനും കഴിയും.

പദ്ധതിയിലെ ഓഹരി വിഭാഗം വിവേക് ശര്‍മ, ആനന്ദ പത്മനാഭന്‍, ആഞ്ജനേയന്‍, ഉത്സവ് മേത്ത എന്നിവരും ഡെറ്റ് വിഭാഗം പുനീത് പാലും കൈകാര്യം ചെയ്യും.

ഇന്ത്യയുടെ വളര്‍ച്ചാ മുന്നേറ്റത്തില്‍നിന്ന് പ്രയോജനം ലഭിക്കാന്‍ വ്യത്യസ്ത വിപണി മൂല്യത്തിലുടനീളം മികച്ച ദീര്‍ഘകാല അവസരങ്ങളുണ്ട്. ശ്രദ്ധാപൂര്‍വമായ ഓഹരി തിരഞ്ഞെടുക്കലും അത് പ്രയോജനപ്പെടുത്തുന്നതിന് സമതുലിതമായ ഒരു പോര്‍ട്ട്‌ഫോളിയോയുമാണ് വേണ്ടത്. എല്ലാ സമയത്തും വ്യത്യസ്ത വിപണി മൂല്യങ്ങളുള്ള കമ്പനികളില്‍ നിക്ഷേപം ഉണ്ടായിക്കേണ്ടത് അത്യാവശ്യമാണ്. ലഭ്യമായ അവസരങ്ങള്‍ക്കനുസരിച്ച് ഉചിതമായ മാറ്റം സ്വീകരിച്ചുകൊണ്ടുള്ള നിക്ഷേപമാണ് പിജിഐഎം ഇന്ത്യ മള്‍ട്ടിക്യാപ് ഫണ്ട് ലക്ഷ്യമിടുന്നത്’-പിജിഐഎം ഇന്ത്യ അസറ്റ് മാനേജുമെന്റ് ഇക്വിറ്റി വിഭാഗം സീനിയര്‍ ഫണ്ട് മാനേജര്‍ വിവേക് ശര്‍മ പറഞ്ഞു.

മള്‍ട്ടി ക്യാപ് നിക്ഷേപ തന്ത്രം, മിഡ്-സ്‌മോള്‍ ക്യാപ് വിഭാഗങ്ങളില്‍ ഉടനീളം അതിവേഗം വളരുന്ന മേഖലഖളില്‍ നിക്ഷേപത്തിന് സമതുലിതമായ സമീപനം സ്വീകരിക്കുന്നു. മികച്ചവ വ്യത്യസ്ത വിപണി മൂല്യങ്ങളില്‍ ഉള്‍ക്കൊള്ളുന്നവയായതിനാല്‍ ഒരു മള്‍ട്ടി ക്യാപ് ഫണ്ട് വലുപ്പം കണക്കിലെടുക്കാതെ വ്യത്യസ്ത വിപണി മൂല്യമുള്ള കമ്പനികളിലെ മികച്ച ഓഹരികളില്‍ നിക്ഷേപംനടത്താന്‍ ശ്രദ്ധിക്കുന്നു. 2005 ഡിസംബര്‍ 31 മുതല്‍ 2024 ജൂലായ് 31വെരയുള്ള കഴിഞ്ഞ 19 വര്‍ഷങ്ങളില്‍ 11 വര്‍ഷവും * നിഫ്റ്റി 500 മള്‍ട്ടിക്യാപ് 50:25:25 ടിആര്‍ഐ, നിഫ്റ്റി 500 ടിആര്‍ഐയെ മറികടന്നതായി ഞങ്ങളുടെ ഗവേഷണം വെളിപ്പെടുത്തുന്നു.

മികച്ചവ താഴ്ന്ന മൂല്യത്തില്‍നിന്ന് സ്വീകരിക്കുന്നതോടൊപ്പം വൈവിധ്യവത്കരണത്തോടെയുള്ള സമീപനമാകും പോര്‍ട്ട്‌ഫോളിയോക്കായി പരിഗണിക്കുക. വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല വളര്‍ച്ചാ അവസരങ്ങള്‍ക്കിടയില്‍ ക്രമീകരിക്കാനുള്ള വഴക്കത്തോടെ ന്യായമായ വിലയില്‍(ജിഎആര്‍പി)കേന്ദ്രീകൃതമായ തന്ത്രം ഫണ്ട് സ്വീകരിക്കുന്നു. ഇടത്തരം മുതല്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വരുമാന വളര്‍ച്ച ലക്ഷ്യമിട്ടുള്ള ആശയങ്ങളും വിപണി നീക്കങ്ങളും സ്വീകരിക്കും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങളുടെ ഫലമായി ഉയര്‍ന്നുവന്ന ആരോഗ്യ സംരക്ഷണം, സാമ്പത്തികവത്കരണം, മൊബിലിറ്റി, ഉപഭോഗം, നവഊര്‍ജം തുടങ്ങിയവയില്‍നിന്ന് നേട്ടമുണ്ടാക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

SUCHITRA AYARE

Author

Leave a Reply

Your email address will not be published. Required fields are marked *