അതിഥി തൊഴിലാളികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി അഞ്ചു ലക്ഷത്തിൽപരം : മന്ത്രി വി ശിവൻകുട്ടി

അതിഥി തൊഴിലാളികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി ‘ആവാസി’ൽ അഞ്ചു ലക്ഷത്തിൽപരം പേരെ ഉൾപ്പെടുത്തിയതായി തൊഴിൽമന്ത്രി വി ശിവൻകുട്ടി; ആവാസ് കാർഡ് തൊഴിൽരംഗത്തെ തിരിച്ചറിയൽ രേഖയായും ഉപയോഗിക്കാം. അതിഥി തൊഴിലാളികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി ‘ആവാസി’ൽ ഇതുവരെ അഞ്ചു ലക്ഷത്തിൽപരം പേരെ അംഗങ്ങൾ ആക്കിയതായി തൊഴിലും... Read more »

പത്തു ജില്ലകളിൽ ‘നിയുക്തി 2021’ തൊഴിൽ മേള

20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള ശേഷിക്കുന്ന ജില്ലകളിൽ ഡിസംബർ 11 മുതൽ ജനുവരി 8 വരെ നടക്കും. എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ നടക്കുന്ന തൊഴിൽ... Read more »

കുട്ടികളെ പരിശീലിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് ‘ബാല കേരളം’ പദ്ധതി ആരംഭിക്കും: മന്ത്രി സജി ചെറിയാൻ

കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് ‘ബാല കേരളം’ പദ്ധതി ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു ലക്ഷത്തോളം വിദ്യാർഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ... Read more »

മുഖ്യമന്ത്രി അനുശോചിച്ചു

കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും 11 കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക്... Read more »

മദ്യം-മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് പരാതിപ്പെടാം

കോഴിക്കോട്: ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണമോ വിപണനമോ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.... Read more »

കായിക രംഗത്തെ വളര്‍ച്ചയ്ക്ക് പ്രാദേശികമായ കരട് രൂപരേഖ തയ്യാറാക്കും: മന്ത്രി വി അബ്ദുറഹ്‌മാന്‍

ഇടുക്കി: കായിക രംഗത്ത് മികച്ച മാറ്റം കുറിക്കാനുള്ള ടാസ്‌കാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. പ്രാദേശികമായി ലഭിക്കുന്ന രൂപരേഖ കൂടി പരിഗണിച്ച് പുതിയ കായിക നയം രൂപീകരിക്കും. അതിനായ് പ്രാദേശികമായ കരട് രേഖ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ... Read more »

പൊതുജനങ്ങള്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ കാവല്‍ക്കാര്‍; മന്ത്രി പി.എ മുഹമ്മദ് റിയാസ്

കാസര്‍കോട്: പൊതുജനങ്ങള്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ കാഴ്ചക്കാരല്ല കാവല്‍ക്കാരാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂര്‍-ചെമ്പ്രക്കാനം – പാലക്കുന്ന് റോഡ് നാടിന് സമര്‍പ്പിച്ച് കയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രവൃത്തിക്കും പരിപാലന കാലയളവുണ്ട്. അതിലേക്ക് കരാറുകാരന്‍ തുക... Read more »

റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി അഡ്വ. ജി.ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കത്തിനൊപ്പം ഗുണനിലവാരവും പ്രധാനമാണെന്നും അവ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. താല്‍ക്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം... Read more »

കെ.പി.സി.സി. ലീഗല്‍ സെല്‍ ചെയര്‍മാനായി അഡ്വ. വി.എസ്. ചന്ദ്രശേഖരനെ നിയമിച്ചു

കെ.പി.സി.സി. ലീഗല്‍ സെല്‍ ചെയര്‍മാനായി അഡ്വ. വി.എസ്. ചന്ദ്രശേഖരനെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.കേരളത്തിലെ കോണ്‍ഗ്രസ് സംഘടനയുടെയും പ്രവര്‍ത്തകരുടെയും കേസ്സുകള്‍ ഈ പ്രസ്തുത സെല്‍ വഴിയാണ് കൈകാര്യം ചെയ്യുക. എല്ലാ ജില്ലകളിലും സംസ്ഥാന ലീഗല്‍ സെല്ലിന്റെ... Read more »

സാമ്പത്തികരംഗത്ത്അനിശ്ചിത്വങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിലവിലെനിരക്കുകൾ തുടരാനാണ് റിസർവ് ബാങ്ക് തീരുമാന0

സാമ്പത്തികരംഗത്ത് ഒമിക്രോൺ സൃഷ്ടിച്ച പുകമറയ്ക്കൊപ്പം വളർച്ചയുമായി ബന്ധപ്പെട്ട അനിശ്ചിത്വങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിലവിലെ നിരക്കുകൾ തുടരാനാണ് റിസർവ് ബാങ്ക് തീരുമാനമെടുത്തത്. കഴിഞ്ഞ കുറച്ചു പാദങ്ങളായി പണപ്പെരുപ്പത്തിനുമുപരി വളർച്ചയ്ക്കു പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് ആർ ബി ഐ സ്വീകരിച്ചു വന്നിട്ടുള്ളത്. സാമ്പത്തികരംഗം പതിയെ ഉണർവിലേക്കു വന്നുകൊണ്ടിരിക്കുന്ന... Read more »

ക്ലോത്ത് കളക്ഷൻ ഡ്രൈവ് ആരംഭിച്ചു

അങ്കമാലി : ലിയോ ഡിസ്ട്രിക് 318 D യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ലോത്ത് കളക്ഷൻ ഡ്രൈവ് ആരംഭിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഡ്രൈവിലൂടെ ശേഖരിക്കുന്ന വസ്ത്രങ്ങൾ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ നിർധനരായ കുടുംബങ്ങൾക്ക് കൈമാറാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അങ്കമാലി അഡ്ലസ് കൺവെൻഷൻ... Read more »

ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 261; രോഗമുക്തി നേടിയവര്‍ 4039 കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട്... Read more »