തിങ്കളാഴ്ച ഡാലസില്‍ 455 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; എട്ട് മരണം – പി.പി. ചെറിയാന്‍

ഡാലസ് : ഡാലസ് കൗണ്ടിയില്‍ മേയ് 3 തിങ്കളാഴ്ച 455 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എട്ടു പേര്‍ കോവിഡിനെ തുടര്‍ന്നു മരിച്ചതായി ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ 50 മുതല്‍ 80 വയസ്സുവരെ പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. ഇതോടെ ഡാളസ്... Read more »

മാസ്‌ക് നീക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഏഷ്യന്‍ വനിതകളെ ചുറ്റിക കൊണ്ട് തലക്കടിച്ച പ്രതിയെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു : പി പി ചെറിയാന്‍

ന്യുയോര്‍ക്ക് : മന്‍ഹാട്ടനില്‍ മെയ് 2 ഞയാറാഴ്ച വൈകീട്ട് 8 മണിയോടെ സൈഡ്  വാക്കിലൂടെ നടക്കുകയായിരുന്ന ഏഷ്യന്‍ വനിതകളുടെ മാസ്‌ക് എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് തലക്ക് ചുറ്റിക അടിച്ച് പരിക്കേല്‍പ്പിച്ച കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീയെ കണ്ടെത്തുന്നതിന് ന്യുയോര്‍ക്ക് പോലീസ് പൊതു ജനത്തിന്റെ സഹായമഭ്യര്‍ത്ഥിച്ചു .... Read more »

അമേരിക്കയില്‍ പ്രവേശനം അനുവദിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബൈഡന്‍

വാഷിങ്ടന്‍ : ഓരോ വര്‍ഷവും അമേരിക്കയില്‍ പ്രവേശിപ്പിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന വരുത്തുന്നതായി മെയ് 3 തിങ്കളാഴ്ച ബൈഡന്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി  പ്രതിവര്‍ഷം 15,000 ത്തില്‍ നിന്നും 62,500 ആയി ഉയര്‍ത്തുന്നതിനാണു ബൈഡന്റെ തീരുമാനം. ട്രംപിന്റെ ഭരണത്തില്‍ അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍... Read more »

ഫ്‌ളോറിഡായിലെ ഒര്‍ലാന്‍ഡോ ക്‌നാനായ മിഷന് സ്വന്തമായൊരു ദൈവാലയം : ജോയിച്ചൻപുതുക്കുളം

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ക്‌നാനായ കാത്തലിക് റീജിയന്റെ ഭാഗമായ ഫ്‌ലോറിഡായിലെ ഓര്‍ലാന്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന സെ.സ്റ്റീഫന്‍ ക്‌നാനായ കാത്തലിക് മിഷന് സ്വന്തമായി പുതിയൊരു ദേവാലയം എന്നുള്ള സ്വപ്നം യാഥാര്‍ത്ഥ്യമായി. ഒര്‍ലാന്‍ഡോ സിറ്റിയിലെ സസെക്‌സ് ഡ്രൈവിലുള്ള നാലേക്കര്‍ സ്ഥലവും ദൈവാലയവും വാങ്ങിയാണ് ഒര്‍ലാന്‍ഡോയിലെ ക്‌നാനായ സമൂഹം... Read more »

കൊപ്പല്‍ സിറ്റി കൗണ്‍സിലേക്ക് ബിജു മാത്യുവിനു തിളക്കമാര്‍ന്ന വിജയം – പി.പി ചെറിയാന്‍

കൊപ്പെല്‍ (ഡാലസ്) ന്മ കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 6ലേക്ക് മലയാളി ഐടി വിദഗ്ധന്‍ ബിജു മാത്യു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .മെയ് ഒന്നിന് നടന്ന തിരെഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 2911 വോട്ടുകള്‍ ബിജുവിന് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി മാര്‍ക്ക് സ്മിറ്‌സിനു 2453 വോട്ടുകളാണ്... Read more »

ഡാലസ് സൗന്ദര്യ റാണി ബ്യൂട്ടി ക്യൂന്‍ ലഷന്‍ മെസിയുടെ മൃതദേഹം തടാകത്തില്‍ – പി.പി. ചെറിയാന്‍

ഡാലസ് : കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായ ഡാലസ് ബ്യൂട്ടി ക്യൂന്‍ ലഷന്‍ മെസിയുടെ (38) മൃതദേഹം ലെഗൊ ഡി ക്ലെയ്ര്‍ തടാകത്തില്‍ നിന്നും വ്യാഴാഴ്ച കണ്ടെടുത്തു. ഇര്‍വിംഗിലെ വീട്ടില്‍ നിന്നും ഏപ്രില്‍ 27ന് രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു മേസ്സി. തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്നാണ്... Read more »

പിഎംഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിയോഗത്തിൽ അനുശോചിച്ചു

ന്യൂയോർക് :പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ചാരിറ്റി കൺവീനർ ശ്രീ എസ്‌ അജിത് കുമാറിന്റെ ആകസ്മിക വേർപാടിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ അനുശോചനം രേഖപെടുത്തി .   സമൂഹ സേവനത്തിനായ് തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗം സമയവും സ്വയംസമർപ്പിച്ച കർമ്മനിരതനായ ശ്രീ... Read more »

അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നഴ്സുമാർക്കായി നൈന – ഡെയ്സി സംയുക്‌ത അവാർഡ്.

ന്യൂ ജേഴ്സി: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തിൽ  പ്രശസ്തമായ  ഡെയ്സി ഫൗണ്ടേഷനും ചേർന്നു അമേരിക്കൻ ഐക്യനാടുകളിലുള്ള ഇന്ത്യൻ നഴ്സുമാർക്കായി നൈന-ഡെയ്‌സി ഹെൽത്ത് ഇക്വിറ്റി അവാർഡ് സമ്മാനിക്കുന്നു. മഹാമാരിയുമായി പോരിടുന്ന ഭൂമിയിലെ മാലാഖാമാർ ചില അവസരങ്ങളെങ്കിലും അസമത്വത്തിന്റെയും വ്യവസ്ഥാപരമായ... Read more »

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാനയില്‍ നിര്യാതയായി

അര്‍ബാന (മേരിലാന്റ്): റോസമ്മ ഡി കാസ്‌ട്രോ (69) മേരിലാന്‍ഡിലെ അര്‍ബാനയില്‍ ഏപ്രില്‍ ഇരുപത്തിഒന്പതിനു നിര്യാതയായി. പരേത പൂഞ്ഞാര്‍ ഇടമല ഇളംതുരുത്തിയില്‍ കുടുംബാംഗമാണ്. മകന്‍ മനോജ് മാത്യൂ , മരുമകള്‍ ഡിംപിള്‍, കൊച്ചുമക്കള്‍ സോഫിയ, ആഷ്ടണ്‍. പരേതരായ മത്തായി , മറിയം എന്നിവരാണ് മാതാപിതാക്കള്‍. ബ്രജിറ്റ്,... Read more »

സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജിനു മൂന്നാമതും ചരിത്ര വിജയം – പി പി ചെറിയാന്‍

സണ്ണിവെയ്ല്‍:സണ്ണിവെയ്ല്‍ (ടെക്‌സസ്) മേയര്‍ സ്ഥാനത്തേക്ക് മെയ് ഒന്നിന് നടന്ന സ്‌പെഷ്യല്‍ ഇലെക്ഷനില്‍ സജി ജോര്‍ജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയും മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയാണ് സജി ജോര്‍ജ്. 2013 മുതല്‍ സിറ്റി കൗണ്‍സില്‍ അംഗം, പ്രോടേം മേയര്‍, മേയര്‍... Read more »

ജനവിധി അപ്രതീക്ഷിതം : മുല്ലപ്പള്ളി

ജനവിധി അപ്രതീക്ഷിതമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എല്‍ഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകാനുള്ള സാഹചര്യം കേരളത്തിലില്ലായിരുന്നു.പരാജയത്തെ പരാജയമായി കാണുന്നു.കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഒരുകാലത്തും തകര്‍ന്നിട്ടില്ല.2001 ലെ നിയമസഭ തെരഞ്ഞെടുപ്പുല്‍ എകെ ആന്റണി 99 സീറ്റ് നേടി അധികാരത്തില്‍ വന്ന... Read more »

മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആസിഡ് ഒഴിച്ച് മാരകമായി പരിക്കേല്‍പിച്ച പ്രതിയെ കണ്ടെത്തുന്നതിന് പാരിതോഷികം പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: നഫിയ ഫാത്തിമ എന്ന 21 വയസുള്ള അമേരിക്കന്‍- പാക്കിസ്ഥാന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഇരുളിന്റെ മറവില്‍ വച്ചു മുഖത്ത് ആസിഡ് ഒഴിച്ച് മാരകമായി പരിക്കേല്‍പിച്ച പ്രതിയെ കണ്ടെത്തുന്നതിന് നാസു കൗണ്ടി പോലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് വിവരം... Read more »