Category: Balcy Sibi

  • സഖി (കവിത) ബല്‍സി സിബി

    ആഡംബരത്തിന്റെ ദൃശ്യ മോഹങ്ങളില്‍ അദൃശ്യ സഞ്ചാരിയായ് ഭവിക്കുക ആടേണ്ടവേഷങ്ങളെല്ലാമൊരുക്കുക കാഴ്ച്ചക്കാരിയല്ല, മറക്കാതിരിക്കുക വ്യകുലതകളെ പേരിട്ടു വിളിച്ചു തോളെറ്റുക സഖി !!!! കനലുണ്ണുക, കാവി പുതയ്ക്കുക കാക്കുക കണ്ണുകളിലൊറ്റക്കടല്‍ മിന്നാമിനുങ്ങിന്റെ വെട്ടം കരുതുക കണിക്കൊന്നപോല്‍ പൂത്തുലയുക സീതായനങ്ങളില്‍ മരവുരി ധരിക്കുക മണ്‍ചെരാതുകളിലെണ്ണ പകരുക കാലം കെടുത്താത്ത കല്‍വിളക്കാവുക !! ///ബല്‍സി സിബി///യു.എസ് മലയാളി///

  • ജന്മങ്ങള്‍ (കവിത) ബെല്‍സി സിബി

    ജന്മങ്ങള്‍ (കവിത) ബെല്‍സി സിബി ……………… ഈറന്‍ നിലാവത്തു മുകിലിന്റെ മറപറ്റി ഒരുമാത്രയാര്‍ദ്രമായ് പുല്‍കാന്‍ ഇനിയില്ല ജന്മങ്ങളൊന്നും ഏഴാണ്ജന്മങ്ങളെങ്കില്‍ നക്ഷത്രമായി ജനിച്ചിരുന്നു നാഗമാണിക്യമായി പുനര്‍ജനിച്ചു വനജ്യോത്സ്ന യായി ,ഞാന്‍ വാക്കായി ,വനമായി വാനമിരുളുന്ന തീരമായി പരിണമിച്ചു ….. മൃതി സ്പര്‍ശമേല്ക്കാതെയാറുപിറവികള്‍ ആരുമറിയാതലിഞ്ഞുപോയി മണ്ണോടു മണ്ണായി മാറിടും മുന്‍പേന്നെ മനസിന്‍റെമാറിലായ് മൌനമായ് മറവു ചെയ്തീടുക ചിന്തയില്‍ വിരിയുന്ന സൌരഭ്യ സാഗര സാരമായ് വീണ്ടും പിറന്നീടുവാന്‍ …. മഴപോലെ കാക്കുക മൊഴികളില്‍ വിരിയുന്ന കവിതയായ് കാലങ്ങള്‍ താണ്ടീടുവാന്‍ പുഴ പോലെ…