Category: Reeni Mambalam

  • മലമുകളിലെ മാതാവ്‌ – റീനി മമ്പലം

    കറുത്ത പുഴപോലെ റോഡ് ഇടക്കിടെ വളഞ്ഞു കിടന്നു. ട്രാഫിക്കുള്ളതിനാൽ ആക്സിലറേറ്ററിലും ബ്രേക്കിലും മാറിമാറി കാലമർന്നു. ഡ്രൈവറുടെ സഹായമില്ലാതെതന്നെ വഴിയറിയാമെന്ന മട്ടിൽ ഈ കാർ എത്രയോതവണ ഇതേ റോഡിലൂടെ ഓടിയിരിക്കുന്നു, എന്നും ഒരേസമയത്ത്, മിക്കവാറും ഒരേവേഗത്തിൽ….ഇന്ന് കരിങ്കല്ലിൽ പണിതിരിക്കുന്ന പള്ളിയോടടുക്കുമ്പോൾ വലത്തോട്ടുള്ള റോഡിലേക്ക് തിരിയണം. കയറ്റം കയറിയാൽ മഗ്നോളിയമരങ്ങൾ പൂത്തുനില്ക്കുന്ന ഡ്രൈവേ ചെന്നവസാനിക്കുന്ന കെട്ടിടത്തിൽ, നിശബ്ദവേദനകൾ കടിച്ചമർത്തി, മൗനം മാറാലകെട്ടിയ മനസുമായി മറ്റുകുട്ടികൾക്കൊപ്പം അവനുണ്ടാവും. അൻപതുദിവസം നോമ്പ്നോക്കി, കുമ്പസാരിച്ച് കുർബാന സ്വീകരിച്ച്, നോമ്പ് അവസാനിക്കുന്നയന്ന്‌ എന്തുതിന്നാലും കുഴപ്പമില്ല എന്ന…

  • പുഴപോലെ – റീനി മമ്പലം

    അടുക്കളയിലെ സിങ്കിൽ ടർക്കിയെ കുളിപ്പിച്ച് പേപ്പർടൗവൽ കൊണ്ട് തുടച്ച് കൗണ്ടറിൽ കിടത്തി. വീണ്ടുമൊരു താങ്ക്സ്ഗിവിങ്ങ് കൂടി. കാലും ചിറകും ഉയർത്തിപ്പിടിച്ച് നിസ്സഹായതയോടെ കൗണ്ടറിൽ കിടക്കുന്ന പക്ഷി. വർഷങ്ങൾക്കുമുമ്പ് കുട്ടികൾ കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഇതേ സിങ്കിൽ അവരെ കുളിപ്പിച്ച് തുവർത്തി കൗണ്ടറിൽ കിടത്തുന്നതോർമ്മ വന്നു. മംഗലം തറവാട്ടിലെ കൊള്ളസംഘമെന്ന്‌ ഞാൻ വിളിക്കുന്ന കുട്ടികൾ വീടുവിട്ടിരിക്കുന്നു. എന്റെ ആരോഗ്യവും പണവും സമാധാനവും കവർന്നെടുത്ത്‌, അതിലേറെ സന്തോഷം പകർന്നുതന്ന്‌, അവർ വളർന്നു. മകളെ കോളേജ്ഡോമിൽ ആക്കി തിരികെ മടങ്ങുമ്പോൾ അവളെ എവിടെയോ ഉപേക്ഷിച്ചിട്ട്…