Category: Sreedevi Varma

  • മാരീചവേഷങ്ങൾ – ശ്രീദേവി വര്‍മ്മ

    “നിങ്ങൾ‌ക്കിന്ന് ക്ലാസ്സില്ലേ..?” ഞെട്ടിത്തിരിഞ്ഞു നോക്കി. ടിവിയിലാണ്.. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമ. ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, മിക്കവാറും പ്രവാസജീവിതങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു ടിവി. അതിങ്ങനെ വിശ്രമമില്ലാതെ ഇരുപത്തിന്നാലു മണിക്കൂറും പ്രവർത്തിച്ചു കൊണ്ടേയിരിക്കും. ഒറ്റപ്പെടലുകളിൽ‌ നിന്നുള്ളൊരു മോചനം. അരികിലാരോ ഉണ്ടെന്നുള്ള തോന്നൽ‌.. അടുത്ത ദിവസം കുട്ടികളെക്കൊണ്ട് ചെയ്യിക്കേണ്ട കണക്കുകൾ‌ സെറ്റ് ചെയ്യുകയായിരുന്നു. ടിവി പരിപാടികളിൽ കാർട്ടൂണിനോടാണ് താൽ‌പ്പര്യം, എന്നും. ആരോ പറഞ്ഞതോർക്കുന്നു ഏറ്റവും വയലന്റായ സിനിമയ്ക്ക് മാത്രമേ ഏറ്റവും കൂടുതൽ‌ ചിരിപ്പിക്കാൻ‌ കഴിയൂ. ടോം ആന്റ് ജെറി കാണുന്നവർക്ക് അത്…

  • ഒറ്റച്ചിലമ്പ് (കവിത) ശ്രീദേവി വര്‍മ്മ

    എഴുതി തീർത്തൊരു കഥയിലെ അന്ത്യരംഗത്തിനായിനിയുമീ കണ്ണീരെണ്ണയിലെഴുതിരിയിട്ട ആട്ടവിളക്ക് തെളിക്കട്ടെ ഞാൻ? കഴുത്തിനു മേൽ‌ ശൂന്യതയാളുന്ന ഉടൽ‌ പുതച്ചിട്ടൊരാ കച്ചയിൽ നിണമോ നിറമോ ചിത്രം വരഞ്ഞു? വേറിട്ട ശിരസിലെ നേത്രങ്ങളിനിയും നൂപുരധ്വനി തേടിയുഴറുന്നുവോ ചിരിക്കുന്നുവോ നീയും ചിലമ്പേ? നീതിവിധിക്കാത്ത രാജസഭയിലേ- ക്കിനിയാണെന്റെ രംഗ പ്രവേശം കണ്ണുകെട്ടിയ ന്യായാസനങ്ങളിലേ- ക്കിനിയാണെന്റെ പടയോട്ടം അഴിയും മുടിയിലുമാളും കണ്ണിലും അവഗണനയ്ക്കുമേലാത്മരോഷം ചിരിക്കുന്നുവോ നീയും ചിലമ്പേ? സ്നേഹത്തിന്നുറവ കീറാത്ത മനസ്സെന്ന ശിലകളിലീ ചിലയ്ക്കും ചിലമ്പിനെ എറിഞ്ഞുടയ്ക്കണം ചിതറുന്ന നോവിന്റെ രത്നങ്ങളെ സീമന്തസിന്ദൂരമലിഞ്ഞ സ്വേദത്തെ നേരു…