Tag: കവിത

  • ഒറ്റച്ചിലമ്പ് (കവിത) ശ്രീദേവി വര്‍മ്മ

    എഴുതി തീർത്തൊരു കഥയിലെ അന്ത്യരംഗത്തിനായിനിയുമീ കണ്ണീരെണ്ണയിലെഴുതിരിയിട്ട ആട്ടവിളക്ക് തെളിക്കട്ടെ ഞാൻ? കഴുത്തിനു മേൽ‌ ശൂന്യതയാളുന്ന ഉടൽ‌ പുതച്ചിട്ടൊരാ കച്ചയിൽ നിണമോ നിറമോ ചിത്രം വരഞ്ഞു? വേറിട്ട ശിരസിലെ നേത്രങ്ങളിനിയും നൂപുരധ്വനി തേടിയുഴറുന്നുവോ ചിരിക്കുന്നുവോ നീയും ചിലമ്പേ? നീതിവിധിക്കാത്ത രാജസഭയിലേ- ക്കിനിയാണെന്റെ രംഗ പ്രവേശം കണ്ണുകെട്ടിയ ന്യായാസനങ്ങളിലേ- ക്കിനിയാണെന്റെ പടയോട്ടം അഴിയും മുടിയിലുമാളും കണ്ണിലും അവഗണനയ്ക്കുമേലാത്മരോഷം ചിരിക്കുന്നുവോ നീയും ചിലമ്പേ? സ്നേഹത്തിന്നുറവ കീറാത്ത മനസ്സെന്ന ശിലകളിലീ ചിലയ്ക്കും ചിലമ്പിനെ എറിഞ്ഞുടയ്ക്കണം ചിതറുന്ന നോവിന്റെ രത്നങ്ങളെ സീമന്തസിന്ദൂരമലിഞ്ഞ സ്വേദത്തെ നേരു…