Tag: usmalayali.com

  • സഖി (കവിത) ബല്‍സി സിബി

    ആഡംബരത്തിന്റെ ദൃശ്യ മോഹങ്ങളില്‍ അദൃശ്യ സഞ്ചാരിയായ് ഭവിക്കുക ആടേണ്ടവേഷങ്ങളെല്ലാമൊരുക്കുക കാഴ്ച്ചക്കാരിയല്ല, മറക്കാതിരിക്കുക വ്യകുലതകളെ പേരിട്ടു വിളിച്ചു തോളെറ്റുക സഖി !!!! കനലുണ്ണുക, കാവി പുതയ്ക്കുക കാക്കുക കണ്ണുകളിലൊറ്റക്കടല്‍ മിന്നാമിനുങ്ങിന്റെ വെട്ടം കരുതുക കണിക്കൊന്നപോല്‍ പൂത്തുലയുക സീതായനങ്ങളില്‍ മരവുരി ധരിക്കുക മണ്‍ചെരാതുകളിലെണ്ണ പകരുക കാലം കെടുത്താത്ത കല്‍വിളക്കാവുക !! ///ബല്‍സി സിബി///യു.എസ് മലയാളി///

  • മാറുന്ന മലയാളി – അമ്പിളി ഓമനക്കുട്ടന്‍

    മാറ്റം എല്ലാ മേഖലയിലും അനിവാര്യമാണ് .മാറ്റമില്ലാത്തതായി മാറ്റം മാത്രമേ ഉള്ളു .മാറികൊണ്ടിരിക്കുക എന്നത് ലോക നിയമമാണ് .അത് അങ്ങിനെ തന്നെ തുടർന്ന് കൊണ്ടേയിരിക്കും. മാറ്റങ്ങളുടെ കുത്തൊഴുക്കിൽ പെട്ട് ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു നമ്മൾ മലയാളികൾ.ഇങ്ങിനെയൊരു സാഹചര്യത്തിലാണ് ‘മാറുന്ന മലയാളി’ എന്ന കാലിക പ്രസക്തിയുള്ള ഒരു വിഷയത്തിലേക്ക് ഇറങ്ങി ചെല്ലുന്നത് .ഈ മാറ്റം നല്ല രീതിയിലുള്ളതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .ആഘോഷങ്ങളുടെ നാനാർഥങ്ങൾ തിരയുന്ന അശാന്ത കാലത്തിന്റെ മൃതസത്വങ്ങളായി മാറിയിരിക്കുന്നു നമ്മൾ മലയാളികൾ. അഗ്ന്നി ചിറകുകളുമായി പുരോഗതിയിലേക്ക് പറക്കുന്ന മനുഷ്യകുലത്തെപ്പറ്റിയാണ്‌…