വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ- മുഖ്യമന്ത്രി

Spread the love

             

വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്താൻ സൗകര്യം ഒരുക്കണമെന്നും അദ്ദേഹംഅഭ്യർത്ഥിച്ചു.
അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ തെരഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫീസർമാരെ നിയോഗിക്കും. ടെലിമെഡിസിൻ കൂടുതൽ ഫലപ്രദമാക്കണം. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടർമാരെത്തന്നെ ബന്ധപ്പെടാനാകണം. ഇക്കാര്യത്തിൽ സ്വകാര്യ ഡോക്ടർമാരും സംഘടനകളും പങ്കാളിത്തം വഹിക്കണം. കെ ടി ഡി സി ഉൾപ്പെടെയുള്ള ഹോട്ടലുകൾ, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ എന്നിവയെല്ലാം ബെഡ്ഡുകൾ വർധിപ്പിക്കാൻ ഉപയോഗിക്കും. അവശ്യസാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ, ഹോർട്ടി, കൺസ്യൂമർ ഫെഡ് എന്നിവർ ശ്രദ്ധിക്കണം.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സിൻ നൽകും. മൃഗചികിത്സകർക്കു വാക്സിൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഓഫീസുകളിൽ ഹാജർ നില 25 ശതമാനം തീരുമാനിച്ചിട്ടുണ്ട്. അവശ്യംവേണ്ട ഓഫിസുകൾ മാത്രം പ്രവർത്തിച്ചാൽ മതി. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്- നിയന്ത്രിക്കാൻ വളണ്ടിയർമാരെ നിയോഗിക്കണം. അവശ്യമെങ്കിൽ പോലീസ് സഹായം ഉറപ്പാക്കാനും അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്ന ദിവസം പൗരബോധം ഉയർത്തിപ്പിടിച്ചുകൊണ്ട്, സംയമനത്തോടെ പെരുമാറിയ കേരള ജനതയ്ക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *