ഡാളസ് സൗഹൃദവേദി മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച ലൂയിസ്വില്ലയില്‍ – എബി മക്കപ്പുഴ

Picture

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയിലുള്ള സുകു വറുഗീസിന്റെ വീടിന്റെ ഓപ്പണ്‍ യാര്‍ഡില്‍ വെച്ച് സാമൂഹിക അകലം പാലിച്ചു നടത്തപ്പെടും പ്രസിഡണ്ട് എബി മക്കപ്പുഴയുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതു പരിപാടിയില്‍ സെക്രട്ടറി അജയകുമാര്‍ ആശംസ നേരും.

ബ്രിന്റാ ബേബി ആയിരിക്കും ഈ മീറ്റിംഗിന്റെ എം.സി . ഡാലസിലുള്ള കലാ സാംസ്കാരിക മേഖലകളില്‍ സജീവ പങ്കാളിത്വം ഉള്ളതും, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മലയാളം ആദ്ധ്യാപികയുമായ ഡോ.ഹിമ രവിദ്രനാഥ് ഈ യോഗത്തിലെ അതിഥിയും മുഖ്യ പ്രഭാഷകയും ആയിരിക്കും.

ഡോ. ദര്‍ശന മനയത്ത് ശശി (മലയാളം പ്രൊഫസര്‍, യു റ്റി കോളജ് ഓസ്റ്റിന്‍) ഡോ.നിഷാ ജേക്കബ് (ഡാളസ് സൗഹൃദ വേദി വനിതാ ഫോറം) അനുപ സാം (കേരളാ ലിറ്റററി സൊസൈറ്റി) തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തും. ബാലിക,ബാലികമാര്‍ റോസാ പുഷ്പങ്ങള്‍ നല്‍കി മീറ്റിംഗില്‍ എത്തുന്ന അമ്മമാരേ സ്‌നേഹപൂര്‍വ്വം ആദരവ് നല്‍കി സ്വീകരിക്കും.

ചുരുങ്ങിയ സമയ പരിധിയില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ അജയന്‍ മട്ടന്മേല്‍, സുകു വര്‍ഗീസ്, സജി കോട്ടയടിയില്‍, നിഷാ ജേക്കബ്, ഷെജിന്‍ ബാബു എന്നിവര്‍ അമ്മമാരെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഗാനങ്ങള്‍ ആലപിക്കും. ഷീബാ മത്തായിയുടെ നന്ദി പ്രകടനത്തോട് കൂടി യോഗം അവസാനിക്കും.

ജോയിച്ചൻപുതുക്കുളം

Leave Comment