മാകെയര്‍ ലബോറട്ടറിക്ക് ദേശീയ അക്രഡിറ്റേഷനും ഐഎസ്ഒ അംഗീകാരവും

തൃശൂര്‍: മണപ്പുറം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് കീഴിലുള്ള വലപ്പാട് മാകെയര്‍ ലബോറട്ടറിക്ക് കേന്ദ്ര ഏജന്‍സിയായ നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്റ് കലിബറേഷന്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) അക്രഡിറ്റേഷനും ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ 15189 അംഗീകാരവും ലഭിച്ചു. മികച്ചതും ഉയര്‍ന്ന ഗുണനിലവാരത്തിലുമുള്ള സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മാകെയര്‍ അധികൃതര്‍ പറഞ്ഞു.തീരദേശ മേഖലയിൽ ഇതാദ്യമായാണ് എൻ.എ.ബി.ഏൽ അംഗീകാരം ഒരു ലബോറട്ടറിക്കു ലഭിക്കുന്നത്. കൃത്യതയുള്ള പരിശോധനാ ഫലങ്ങള്‍ നല്‍കുന്ന മികച്ച അത്യാധുനിക ഉപകരണങ്ങളും സജ്ജീകരണങ്ങളും മാകെയര്‍ ലാബിലുണ്ട്.
 
ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ  കോവിഡ് 19 പരിശോധനയും  നടത്തപ്പെടുന്നുണ്ട് . ഐ സി എം ആറും ഗവൺമെന്റും അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച്  പരിചയ സമ്പന്നരായ ടെക്നീഷ്യന്മാരുടെ  നേതൃത്വത്തിലാണ് കോവിഡ് പരിശോധനകൾ നടത്തുന്നത്.
Anju V
Leave Comment