കോവിഡ് പ്രതിരോധം; പുനലൂരില്‍ കോവിഡ് മെഗാ പരിശോധന ഇന്ന്

Spread the love

post

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് (മെയ് 29) കോവിഡ് മെഗാ പരിശോധന നടത്തും. പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ മൈലക്കല്‍ ശ്രീനാരായണ ലൈബ്രറിയില്‍ നടത്തുന്ന ആന്റിജന്‍ പരിശോധനയ്ക്ക് ഇതിനോടകം 150 പേര്‍ രജിസ്റ്റര്‍ ചെയ്തതായി  ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.  സി.എഫ്.എല്‍.ടി.സിയില്‍ 45 പേര്‍ ചികിത്സയിലുണ്ട്. കേളങ്കാവ് ഡി.സി.സി.യില്‍ നിലവില്‍ എട്ടു രോഗികളും നെല്ലിപ്പള്ളിയില്‍ നാലു പേരുമാണ് ഉള്ളത്. കോളനി കേന്ദ്രീകരിച്ചു 120 പേരില്‍ നടത്തിയ പരിശോധനയില്‍  രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 35 വാര്‍ഡുകളിലും ആശാവര്‍ക്കര്‍മാര്‍ക്ക് പള്‍സ് ഓക്സിമീറ്ററുകള്‍ വിതരണം ചെയ്തു. മുഴുവന്‍ ഗ്രീന്‍ വോളന്റിയര്‍മാര്‍ക്കും വാക്‌സിനേഷന്‍ നല്‍കി. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍  എന്നിവയും വിതരണം ചെയ്തു.

കൊല്ലം കോര്‍പ്പറേഷന്റെ രണ്ടാമത്തെ ഡൊമിസിലറി കെയര്‍ സെന്റര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കരിക്കോട് തറവാട് എന്ന സ്ഥാപനത്തില്‍ ആരംഭിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. 100 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷ•ാര്‍, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ സജീവ്, അഡീഷണല്‍ സെക്രട്ടറി എ എസ് ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കൊട്ടാരക്കര നഗരസഭാ പരിധിയില്‍ കോവിഡ് പോസിറ്റീവായി വീടുകളിലും ചികിത്സാ കേന്ദ്രങ്ങളിലും ക്വാറന്റയിനില്‍  കഴിയുന്നവരുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക്  മൃഗാശുപത്രി വഴി കാലിതീറ്റ, മരുന്നുകള്‍ എന്നിവ  സൗജന്യമായി എത്തിച്ചു നല്‍കും. ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ചതായി നഗരസഭ ചെയര്‍മാന്‍ എ. ഷാജു അറിയിച്ചു.

ചിറ്റുമല ബ്ലോക്കിലെ കിഴക്കേകല്ലട സി.വി.കെ.എം.എച്ച്.എസില്‍ ആരംഭിച്ച ഡി.സി.സി.യിലേക്ക് കാഞ്ഞിരംകോട് കെ.സി.വൈ.എം. പ്രതിനിധികള്‍ പള്‍സ് ഓക്സി മീറ്ററുകള്‍ സംഭാവന നല്‍കി. കലാകൈരളി ഗ്രന്ഥശാല അംഗങ്ങള്‍  ബെഡ്ഷീറ്റുകളും തോര്‍ത്തുകളും നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജയദേവി മോഹന്‍ സാമഗ്രികള്‍ ഏറ്റുവാങ്ങി. ബി.ഡി.ഒ   രാധാകൃഷ്ണ പിള്ള, ഹെഡ് ക്ലാര്‍ക്ക് ജഗദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 15 വാര്‍ഡുകളിലും നാല് പള്‍സ് ഓക്സിമീറ്ററുകള്‍ വീതം വിതരണം ചെയ്തു. ജനകീയ ഹോട്ടല്‍ മുഖേന 150 ലധികം ആളുകള്‍ക്ക് നിത്യേന ഭക്ഷണം നല്‍കുന്നുണ്ട്. മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് അഞ്ച് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ വീതം പ്രവര്‍ത്തിച്ചുവരുന്നു. വാര്‍ഡ് തലത്തിലുള്ള ആര്‍.ആര്‍.ടി. അംഗങ്ങള്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍, പി.പി.ഇ.കിറ്റ് എന്നിവ നല്‍കുന്നതിനും തീരുമാനമായിട്ടുണ്ടെന്ന് പ്രസിഡന്റ് ജെ. വി. ബിന്ദു പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *