കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ എംപി ചുമതലയേല്‍ക്കും

Spread the love

K Sudhakaran Covid: കണ്ണൂർ എംപി കെ സുധാകരന് കൊവിഡ്-19 സ്ഥിരീകരിച്ചു - kannur mp k sudhakaran confirmed-covid-19-positive | Samayam Malayalam

കെപിസിസി പ്രസിഡന്‍റായി കെ.സുധാകരന്‍ എംപി ജൂണ്‍ 16ന് രാവിലെ 11 നും 11.30 നും ഇടയില്‍ ചുമതല ഏൽക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ചുമതലയേറ്റെടുക്കല്‍ ചടങ്ങുകള്‍ കെപിസിസി ആസ്ഥാനത്ത് നടക്കുക.കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകാതിരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

കിഴക്കേക്കോട്ട ഗാന്ധി പ്രതിമയിൽ രാവിലെ 10 ന്  ഹാരാർപ്പണവും തുടര്‍ന്ന് 10.15ന്  പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തിയ ശേഷം കെപിസിസി ആസ്ഥാനത്ത് എത്തുന്ന നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി സേവാദൾ  വോളന്‍റിയർമാര്‍ നല്‍കുന്ന ഗാർഡ് ഓഫ് ഓണര്‍  സ്വീകരിച്ച ശേഷം പാർട്ടി പതാക ഉയർത്തും.
രാവിലെ 11 നും  11.30നും ഇടയില്‍ കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ എംപി ചുമതലയേറ്റെടുക്കും.അതിനുശേഷംചാർജ് ഒഴിയുന്ന കെപിസി സി പ്രസിഡന്‍റിന്‍റെ വിടവാങ്ങൽ പ്രസംഗവും ചുമതലയേൽക്കുന്ന കെപിസിസി പ്രസിഡന്‍റിന്‍റെ ആമുഖപ്രസംഗവും നടക്കും.വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പി ടി തോമസ് എം എൽഎ, ടി സിദിഖ് എം എൽഎ എന്നിവരും ചുമതലയേറ്റെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *