‘ക്യാ ട്രേഡ്’ രാജ്യത്തെ ആദ്യ റിയല്‍ ടൈം സ്‌റ്റോക്ക് ട്രേഡിംഗ്, സ്‌റ്റോക്ക് റെക്കമെന്റേഷന്‍ ആപ്പുമായി സാംകോ

Spread the love

Mobile app performance: How to optimize from end to end

കൊച്ചി: കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇതര നിക്ഷേപമാര്‍ഗമെന്ന നിലയില്‍ ഓഹരി വിപണിയെ കണ്ടു തുടങ്ങിയത്. എന്നാല്‍ ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കുന്നതിനപ്പുറത്തേക്ക് ഈ മേഖലയെ കുറിച്ച് പലര്‍ക്കും വേണ്ടത്ര ഗ്രാഹ്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനൊരു പരിഹാരമായി സാംകോ സെക്യൂരിറ്റീസ് അവതരിപ്പിച്ചിരിക്കുന്ന നൂതന ആപ്പാണ് ‘ക്യാ ട്രേഡ്്’.  രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണിതെന്ന് ഇതിന്റെ അണിയറയിലുള്ളവര്‍ പറയുന്നു.
ഇന്‍സ്റ്റന്റ് ട്രേഡിംഗ് ഐഡിയകളും സ്റ്റോക്ക് റെക്കമെന്റേഷനുകളും നല്‍കുന്ന ഈ ആപ്പില്‍ ലൈവ് സ്ട്രീമിംഗ്, പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള ഓഹരികള്‍, റിസ്‌ക് റിവാര്‍ഡ് റേഷ്യോ കണക്കിലെടുത്തുകൊണ്ടുള്ള നിക്ഷേപ ആശയങ്ങള്‍ എന്നിവയൊക്കെ ലഭ്യമാക്കുന്നു. സാംകോയുടെ കരുത്തുറ്റ ടെക്‌നോളജിയുടെ സഹായത്തോടെ റിസര്‍ച്ച് എക്‌സ്‌പേര്‍ട്ടുകള്‍ തയ്യാറാക്കുന്ന ഉയര്‍ന്ന നേട്ട സാധ്യതയുള്ള നിക്ഷേപ ആശയങ്ങളാണ് ഇതില്‍ പങ്കുവയ്ക്കുന്നത്.
ഒരു രൂപയുടെ സ്റ്റാര്‍ട്ടര്‍ പാക്കാണ് ക്യാ ട്രേഡ് ആദ്യമാസത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ നിക്ഷേപകര്‍ക്കും ട്രേഡര്‍മാര്‍ക്കുമായി വ്യത്യസ്ത തരത്തിലുള്ള സൊല്യൂഷനുകള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു വിഭാഗത്തിന്റേയും പോര്‍ട്ട്‌ഫോളിയോ, റിസ്‌ക് പ്രൊഫൈല്‍, ലക്ഷ്യങ്ങള്‍ എന്നിവ വ്യത്യസ്തമായിരിക്കുന്നതിനാല്‍ പ്രത്യേകമായി തന്നെ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്  ഈ സൊല്യൂഷനുകള്‍. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ആദ്യമാസത്തില്‍ വെറും ഒരു രൂപ മുടക്കി ഇന്‍ട്രാ ഡേ, ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ പ്രയോജനപ്പെടുത്താം.
ഇക്വിറ്റി ബ്രോക്കിംഗ് വിപണിയില്‍ ട്രേഡര്‍മാരും നിക്ഷേപകരും നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ എപ്പോഴും  മുന്നിലാണ് തങ്ങളെന്ന് ‘ക്യാ ട്രേഡ്’ ആപ്പ് അവതരിപ്പിച്ചുകൊണ്ട് സാംകോയുടെ സ്ഥാപകനും സിഇഒയുമായ ജിമീത് മോഡി പറഞ്ഞു. ”ഡീമാറ്റ്, ട്രേഡിംഡ് അക്കൗണ്ടുകള്‍ തുറന്നുകൊണ്ട് വളരെ അനായാസമായി ഓഹരി വിപണിയിലേക്ക് കടന്നു വരാനാകുന്നുണ്ടെങ്കിലും നഷ്ട സാധ്യത കണക്കിലെടുത്തുകൊണ്ട് വരുമാനം ഉറപ്പു നല്‍കുന്ന ട്രേഡിംഗ്, ഇന്‍വെസ്റ്റ്‌മെന്റുകള്‍ കണ്ടെത്തുക എന്നത് നിക്ഷേപകരെ സംബന്ധിച്ച് എല്ലായ്‌പ്പോഴും ഒരു വെല്ലുവിളിയാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഓഹരി വിപണിയില്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞാല്‍ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് നിക്ഷേപകരും ട്രേഡര്‍മാരും വിദഗ്ധരായവരുടെ ശുപാര്‍ശകളെ ആശ്രയിക്കുന്നതായാണ് കണ്ടു വരുന്നത്. അത്തരത്തിലുള്ള സമഗ്രമായ സേവനമാണ് ക്യാ ട്രേഡ് ഉറപ്പു നല്‍കുന്നത്.” ജിമീത് മോഡി പറഞ്ഞു.

”ഓഹരി വിപണിയില്‍ നിന്ന് ലാഭമുണ്ടാക്കുക അത്ര എളുമല്ല. ഉയര്‍ന്ന ഉയര്‍ച്ച താഴ്ചകളോടും ഇത് മാത്രം ഉപജീവനമാക്കിയ അല്‍ഗോ ട്രേഡര്‍മാരോടുമാണ് മത്സരിക്കുന്നത്. ശരിയായ സമയത്ത് ശരിയായ ഓഹരി തെരഞ്ഞെടുത്ത് ലാഭകരമായ നിക്ഷേപമോ വ്യാപാരമോ ആക്കി മാറ്റുന്നതിനുള്ള കഴിവിനെ ആശ്രയിച്ചിരിക്കും വിപണിയിലെ നീക്കങ്ങള്‍ എളുപ്പമാകുന്നതും ബുദ്ധിമുട്ടാകുന്നതും.  ഓട്ടോ റിസ്‌ക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ സഹായത്തോടെ ഉയര്‍ന്ന ലാഭ സാധ്യതയുള്ള നിക്ഷേപ ആശയങ്ങളാണ് ക്യാ ട്രേഡ് നല്‍കുന്നത്. ഏതു വിലയില്‍ വിപണിയില്‍ പ്രവേശിക്കണം, പൊസിഷന്‍ സൈസ്, ലക്ഷ്യം, സ്റ്റോപ്പ് ലോസ് എന്നിവയൊക്കെ നിയന്ത്രിക്കുന്നത് ഇന്‍ ബില്‍റ്റായുള്ള ഈ ഓട്ടോ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനമാണ്. മാത്രമല്ല നിക്ഷേപകര്‍ക്കും ട്രേഡര്‍മാര്‍ക്കും അവര്‍ക്ക് അനുയോജ്യമായ നിക്ഷേപ അവസരവും ഒരുക്കുന്നു.” ക്യാ ട്രേഡിന്റെ സവിശേഷതകള്‍ വിവരിച്ചുകൊണ്ട് സാംകോ സെക്യൂരിറ്റീസ് ഇക്വിറ്റി വിഭാഗം റിസര്‍ച്ച് മേധാവി നിരാളി ഷാ പറഞ്ഞു.

തെരഞ്ഞെടുത്ത കസ്റ്റമേഴ്‌സിനും ഇന്‍ ഹൗസ് ടീമിനുമായി ‘ക്യാ ട്രേഡ്’ സൗജന്യ ട്രയല്‍ അവതരിപ്പിച്ചിരുന്നു. 

                              റിപ്പോർട്ട് : Anju V  (Account Executive   )

Author

Leave a Reply

Your email address will not be published. Required fields are marked *