വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളും 12- മത് ബൈബിൾ കൺവെൻഷനും

ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ കാവൽ പിതാക്കന്മാരായ  വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്മ പെരുന്നാളും  12- മത്  ബൈബിൾ കൺവെൻഷനും 2021 ജൂൺ 24 ന് വ്യാഴാഴ്ച മുതൽ 27 ഞായർ വരെ വിവിധ പരിപാടികളോടു കൂടി നടത്തുന്നതാണ്. ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം,കൊട്ടാരക്കര  പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപോലിത്ത, കോട്ടയം ഓർത്തഡോൿസ് തിയോളോജിക്കൽ സെമിനാരി ആരാധന, സംഗീത വിഭാഗം അദ്ധ്യാപകൻ ബഹു. ഡോ.എം.പി. ജോർജ് അച്ചൻ,ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെടുന്ന  വന്ദ്യരായ വൈദിക ശ്രേഷ്ഠർ എന്നിവർ മുഖ്യ കാർമ്മികരായിരിക്കും.
ഇടവക ഗായകസംഘം ഗാന ശ്രുശൂഷകൾക്കു നേതൃത്വം നൽകും. വചന ശുശ്രൂഷ, സംഗീത സന്ധ്യ, വി.മൂന്നിന്മേൽ കുർബാന, വി.റാസ, സ്നേഹവിരുന്ന്, ആകാശ ദീപക്കാഴ്ച തുടങ്ങിയ പരിപാടികൾ ഈ വർഷത്തെ പെരുന്നാളിന് കൂടുതൽ അനുഗ്രഹം നൽകും.കർത്തൃനാമത്തിൽ എല്ലാ വിശ്വാസികളെയും പെരുന്നാൾ ആഘോഷ പരി പടികളിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
ഫാ. ഐസക്ക്.ബി.പ്രകാശ് (വികാരി) – 832 997 9788
ജോർജ് തോമസ് ( ട്രസ്റ്റി) – 281 827 4114
ഷിജിൻ തോമസ് (സെക്രട്ടറി) – 409 354 1338

റിപ്പോർട്ട് : ജീമോൻ റാന്നി

 
 
 
Attachments area
Leave Comment