കൊച്ചി: ഈ വര്‍ഷം ബി.ടെക്, ബി.എസ്.സി. കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂളാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്. ‘After B. TECH./ B.Sc.: Selection of Courses and Careers’ എന്ന വിഷയത്തിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച (11-07-2021) വൈകിട്ട് ഏഴിനാണ് വെബിനാര്‍. കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധന് ജലീഷ് പീറ്റര്‍ വെബിനാര്‍ നയിക്കും. വെബിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുവാനായി: https://forms.gle/qs1A7vh2rVNBUBSJ8
റിപ്പോർട്ട് : Arunkumar V.R