രമേശ് ചെന്നിത്തല അനുശോചിച്ചൂ

ശതമണിയുന്ന ഔഷധഗന്ധി | P.K. Warrier | Manorama News

തിരു:ആയുര്‍വ്വേദത്തിന്റെ പെരുമ ലോകമെങ്ങും എത്തിച്ച വൈദ്യകുലോത്തമനെന്ന നിലയില്‍ ഡോ.പി.കെ.വാരിയരുടെ നാമം എക്കാലവും സ്മരിക്കപ്പെടുമെന്ന് രമേശ് ചെന്നിത്തല അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ആയുര്‍വ്വേദത്തിനുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ഗുണമേന്മയുള്ള ഔഷധങ്ങള്‍ മിതമായ വിലയ്ക്ക് വിപുലമായ തോതില്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ ആയുര്‍വ്വേദം എന്നാല്‍ കോട്ടയ്ക്കല്‍ എന്ന നിലയിലേക്ക്, താന്‍ നേതൃത്വം നല്‍കിയ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെ അദ്ദേഹം  ഉയര്‍ത്തി. അദ്ദേഹത്തിന്റെ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു.

Leave Comment