കാതോലിക്കാ ബാവ, ഫാ: സ്റ്റാന്‍സ്വാമി, റവ.അനുപ് മാത്യൂ എന്നിവരുടെ പാവന സ്മരണയ്ക്കു മുമ്പില്‍ ഐ.പി.എല്ലിന്റെ പ്രണാമം

Spread the love

കാതോലിക്കാ ബാവ പൗലോസ് ദ്വിതീയന്‍ അന്തരിച്ചു | Malayalam News

ഹൂസ്റ്റണ്‍: കാലം ചെയ്ത ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, ജയിലില്‍ ചികിത്സയിലിരിക്കെ ജീവന്‍ വെടിയേണ്ടിവന്ന ഫാ.സ്റ്റാന്‍സ്വാമി, പട്ടത്വ ശുശ്രൂഷയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏവരുടേയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുപ്പത്തിയെട്ടാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയ മാര്‍ത്തോമാ സഭയിലെ യുവ പട്ടക്കാരന്‍ റവ.അനൂപ് മാത്യു എന്നിവരുടെ പാവന സ്മരണക്കു മുമ്പില്‍ ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ പ്രണാമമര്‍പ്പിച്ചു.

ജൂലായ് 13 ചൊവ്വാഴ്ച വൈകീട്ട് 374-ാമത് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ ആരംഭിച്ചതു ഈ പുണ്യാത്മക്കള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പ്ിച്ചുകൊണ്ടായിരുന്നു. ഐ.പി.എല്‍ കോര്‍ഡിനേറ്റര്‍ സി.വി.സാമുവേല്‍ മൂവരുടേയും ആകസ്മിക വിയോഗത്തില്‍ ഐ.പി.എല്‍.കുടുംബം അനുശോചനം അറഇയിക്കുന്നതായും, ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രസ്താവിച്ചു.
തുടര്‍ന്ന് ഹൂസ്‌റ്‌റണില്‍ നിന്നുള്ള ജോണ്‍ വര്‍ഗീസ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി. മോളി മാത്യൂ(ഹൂസ്റ്റണ്‍) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയും, ഗുരുഗ്രാം സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് പ്രിന്‍സിപ്പാളുമായിരുന്ന റവ.ഈപ്പന്‍ വര്‍ഗീസ് ധ്യാന പ്രസംഗം നടത്തി. 2 ദിനവൃത്താ ഇരുപതാം അദ്ധ്്യായം  12-ാം വാക്യത്തെ അധികരിച്ച് ‘വിസ്ഡം ഓഫ് പ്രയര്‍’ (Wisdom of Prayer) എന്ന വിഷയത്തെ ആസ്പദമാക്കി ഈപ്പന്‍ അച്ചന്‍ പ്രാര്‍ത്ഥനയുടെ വിവിധ അത്ഭുത പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. പ്രാര്‍ത്ഥനയെന്നത് ജീവിതത്തിന് സ്ഥിരത നല്‍കുന്ന, ശൈലിയും, മനോഭാവവും, മാറുന്ന അനുഭവമായിരിക്കണമെന്നും, അതോടൊപ്പം ബലഹീനതയില്‍ പ്രാര്‍ത്ഥനയിലൂടെ ദൈവകൃപ അനുഭവവേദ്യമായി തീരണമെന്നും അച്ഛന്‍ ഉദ്‌ബോധിപ്പിച്ചു.
ഹൂസ്റ്റണില്‍ നിന്നുള്ള ഐ.പി.എല്‍. കോര്‍ഡിനേറ്റര്‍ ടി.എ.മാത്യു നന്ദി പറഞ്ഞു. തുടര്‍ന്നുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് വല്‍സമാത്യു നേതൃത്വം നല്‍കി. റവ.കെ.ബി. കുരുവിളയുടെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും യോഗം സമാപിച്ചു. ഷിജി ജോര്‍ജ് ഐ.പി.എല്‍. പ്രാര്‍ത്ഥനക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു.
                    റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *