ഭാഗീരഥി അമ്മയുടെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ  കർമ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയിൽ : മന്ത്രി വി ...രാഷ്ട്രം ‘നാരീശക്തി’ പുരസ്‌കാരം നൽകി ആദരിച്ച സാക്ഷരതാമിഷന്റെ ഏഴാം തരം തുല്യതാപഠിതാവ് ഭാഗീരഥി അമ്മയുടെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു.
സാക്ഷരതാ കോഴ്സിലും നാലാം തരം തുല്യതാ കോഴ്സിലും വിജയിച്ച ശേഷമാണ് ഏഴാം തരം തുല്യതാ കോഴ്സിൽ പഠനം തുടർന്നുവന്നത്. പഠിതാക്കൾക്ക് എന്നും പ്രചോദനമായിരുന്നു അമ്മ.
ആദ്യമായി ലഭിച്ച വാർദ്ധക്യകാല പെൻഷൻ തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
റിപ്പോർട്ട് : M Rajeev

Leave a Reply

Your email address will not be published.