വ്യവസായ തർക്ക പരിഹാരത്തിന് കേന്ദ്രീകൃത പരിശോധന പോർട്ടൽ

Spread the love

ജൂലായ് 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വ്യവസായ സ്ഥാപനങ്ങളിൽ കേന്ദ്രീകൃത പരിശോധന നടത്തുന്നതിനുള്ള പുതിയ പോർട്ടലിന്റെ ഉദ്ഘാടനം ജൂലായ് 30 രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു.
CPM may field P Rajeev to wrest Kalamassery- The New Indian Express

ആഗസ്റ്റ് ഒന്ന് മുതൽ പോർട്ടലധിഷ്ഠിത പരിശോധനാ രീതിയായിരിക്കും ഉണ്ടാവുക. വ്യവസായ തർക്ക പരിഹാരത്തിനായി രൂപം നൽകുന്ന പരാതി പരിഹാര സംവിധാനം സംബന്ധിച്ച  കരട്ബിൽ തയ്യാറായിക്കഴിഞ്ഞു. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങളും ചട്ടങ്ങളും  പരിശോധിക്കാനുള്ള മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി വ്യവസായ മന്ത്രി അറിയിച്ചു.

           

കേരളം സ്വന്തമായി വാക്സിൻ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിക്കായി തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ സ്ഥലം അനുവദിച്ചു. വാക്സിൻ ഉത്പാദനവും ഫില്ലിങ്ങും നടത്താൻ കഴിയും വിധമുള്ള സാധ്യതകൾ ആണ് അന്വേഷിക്കുന്നത്. കോവിഡിനപ്പുറം ഭാവി ആവശ്യങ്ങളെ കൂടി അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഇതിലൂടെ സംസ്ഥാനം നടത്തുന്നത്. പുതുക്കിയ ബഡ്ജറ്റിലെ ധനാഭ്യർത്ഥനയിലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Author

Leave a Reply

Your email address will not be published. Required fields are marked *