ഫെഡറല്‍ ബാങ്കില്‍ 916 കോടി രൂപയുടെ നിക്ഷേപവുമായി ഐഎഫ്സി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കില്‍ ലോകബാങ്കിനു കീഴിലുള്ള രാജ്യാന്തര നിക്ഷേപ ധനകാര്യ സ്ഥാപനമായ ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐഎഫ്സി) 916 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി. ഇതുപ്രകാരം ബാങ്കിന്‍റെ 4.99 ശതമാനം ഓഹരി ഐഎഫ്സിക്കു സ്വന്തമാകും. ഐഎഫ്സിയും അവരുടെ കീഴിലുള്ള ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകളായ ഐഎഫ്സി അസറ്റ് മാനേജ്മെന്‍റ് കമ്പനി, ഐഎഫ്സി ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഗ്രോത്ത് ഫണ്ട്, ഐഎഫ്സി എമേര്‍ജിങ് ഏഷ്യ ഫണ്ട് എന്നിവയും ചേര്‍ന്നാണ് ഫെഡറല്‍ ബാങ്കില്‍ ഓഹരി നിക്ഷേപം നടത്തിയിരിക്കുന്നത്.
Federal Bank HQ, Aluva.jpg
പ്രകൃതി സൗഹൃദ പദ്ധതികള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കുമുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ ഈ നിക്ഷേപം ഫെഡറല്‍ ബാങ്കിനെ സഹായിക്കുന്നതാണ്. ബാങ്കിന്‍റെ മൂലധന പര്യാപ്തതാ അനുപാതം ശക്തിപ്പെടുത്താനും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടി ഈ നിക്ഷേപം സഹായകമാകും.’4.99 ശതമാനം വരുന്ന ഓഹരി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചതോടെ ഫെഡറല്‍ ബാങ്കിന്‍റെ പ്രബല ഓഹരിയുടമകളിലൊന്നായി   ഐഎഫ്സി ഗ്രൂപ്പ് മാറി. ബാങ്കിന്‍റെ കരുത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്  ഈ രംഗത്തെ പ്രശസ്തരായ ഐഎഫ്സിയുടെ വരവ്’ – ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.Indian Rupee Bundle Images, Stock Photos & Vectors | Shutterstockപുനരുപയോഗ ഊര്‍ജം, പരിസ്ഥിതി സൗഹൃദ കൃഷി, പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ പദ്ധതികള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കി ബാങ്കിന്‍റെ പരിസ്ഥിതി, സാമൂഹിക, ഭരണ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്താനും ഈ മൂലധന നിക്ഷേപം സഹായിക്കുന്നതാണ്.

‘പരിസ്ഥിതി സൗഹൃദ വളര്‍ച്ചയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഐഎഫിസുടെ നയത്തിന്‍റെ ഭാഗമായിട്ടാണ് ഈ നിക്ഷേപം. കൂടാതെ,   പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങള്‍ നിറവേറ്റാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും ഇന്ത്യയെ സഹായിക്കാനുള്ള ഒരു അവസരം കൂടിയായി ഇതിനെ കണക്കാക്കാവുന്നതാണ്.’- ഐഎഫ്സിയുടെ ഇന്ത്യയിലെ ആക്ടിങ് കണ്ട്രി മാനേജര്‍ റോഷിക സിങ് പറഞ്ഞു.   ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ ധനസഹായ പിന്തുണ ലഭ്യമാക്കി അതുവഴി തിരിച്ചുവരവിന് സഹായിക്കാനും തങ്ങളുടെ നിക്ഷേപത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

                     റിപ്പോർട്ട്  :   Anju V Nair  (Senior Account Executive)

Leave Comment