സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് മന്ത്രി ; ഇത് പെറ്റി സര്‍ക്കാരെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് വ്യാപാര സ്ഥാനങ്ങളില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ വേണമെന്ന നിബന്ധനയില്‍ യാതൊരു മാറ്റവുമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. ഡെല്‍റ്റാ വൈറസ് വ്യാപനമുള്ളതിനാല്‍ രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ഈ സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങള്‍ മറികടക്കുന്നവരെ തടയാനുള്ള ബാധ്യത പോലീസിനുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുകയാണെന്നും കേരളത്തില്‍ അമ്പത് ശതമാനത്തില്‍ താഴെയാള്‍ക്കാര്‍ മാത്രമാണ് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കുന്നതെന്നും. ഇത് പെറ്റി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.
വാക്‌സിന്‍ ലഭിക്കാത്ത 57.86 ശതമാനം പേര്‍ക്കും കടകളില്‍ പോകണമെങ്കില്‍ 500 രൂപമുടക്കി കോവിഡ് പരിശോധന നടത്തേണ്ട അവസ്ഥയാണെന്നും ഇതെന്തുതരം നിയന്ത്രണമാണെന്നും സതീശന്‍ ചോദിച്ചു. അടിന്തിര പ്രമേയത്തിന് അവതരണാനുമതി നിഷോധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.
em

Leave a Reply

Your email address will not be published. Required fields are marked *