ക്വറ്റിന്ത്യാ സമരം സ്വാതന്ത്ര്യത്തിനു വഴിയൊരുക്കി : കെ. സുധാകരന്‍ എംപി

Spread the love

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും തെളിമയുള്ള ഏടാണ് ക്വിറ്റ് ഇന്ത്യ സമരമെന്നും അതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു നടത്തിയ പോരാട്ടങ്ങളാണ് സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ഇന്ദിരാഭാവനില്‍ സേവാദളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യദിന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരത്തിനുവേണ്ടി പോരാടിയവരെയും പോരാടി മരിച്ചവരെയും രാജ്യം എക്കാലവും നന്ദിയോടെ നമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. സേവാദള്‍ തിരംഗാ മാര്‍ച്ച് സേവാദള്‍ ചീഫ് ഓര്‍ഗനൈസര്‍ എം എ സലാമിനു പതാക നല്‍കി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Quit India movement- Gandhi's 'Do or Die' speech inspired India - The Better India

അഡ്വ ജെ സ്റ്റീഫന്‍സണ്‍, സി ജി കൊട്ടാരത്തില്‍, വെട്ടൂര്‍ ബിനു, ബാബു ജോസഫ്, ഷറഫ് കുണ്ടറ, പി ഡി റപ്പായി, എം അമൃതദത്ത്, എം നൗഷാദ്, ഷാഹുല്‍ മടവൂര്‍ എന്നിവര് പ്രസംഗിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *