“കൈത്തറിക്കൊരു കൈത്താങ്” പദ്ധതിയുമായി ഇസാഫ്

Spread the love

കൊച്ചി: ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നബാര്‍ഡുമായി സഹകരിച്ച് കൈത്തറിക്കൊരു കൈത്താങ് പദ്ധതിക്ക് ഇസാഫ് തുടക്കമിട്ടു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പദ്ധതി ഉദ്‌ഘാടനം ചെയ്തു. ആദ്യ ഘട്ടമായി തൃശൂര്‍ കുത്താമ്പുള്ളിയിലെ കൈത്തറി ഉല്‍പ്പാദനത്തെയും അതുവഴി പ്രാദേശിക സമ്പദ്ഘടനയെ പരിപോഷിപ്പിച്ച് സാധാരണ പ്രതീക്ഷയുടെ നൂൽപ്പാലത്തിൽ കൈത്തറി തൊഴിലാളികൾ - LOCAL - THIRUVANANTHAPURAM | Kerala Kaumudi Online

നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനുമുള്ള ശ്രമമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് കൈത്തറി ഉത്പാദക സൊസൈറ്റികളെയും ഇസാഫ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി ഇസാഫിലെ ഉദ്യോഗസ്‌ഥർ  അത്തം തൊട്ടുള്ള അഞ്ചു  ദിവസങ്ങളില്‍ കൈത്തറി വസ്ത്രം ധരിച്ച് ഈ മേഖലയെ പിന്തുണയ്ക്കാന്‍ ശ്രമിക്കുമെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ഇതിലൂടെ പ്രാദേശിക കൈത്തറി ഉല്‍പ്പാദനത്തേയും വില്‍പ്പനയേയും നെയ്ത്തു പ്രതിഭകളേയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമീണ സമ്പദ്ഘടനയുടെ വളര്‍ച്ചയെ പ്രോത്സാഹിക്കുന്ന പാരമ്പര്യം ഇസാഫ് തുടരുമെന്നും ഈ പദ്ധതി മറ്റിടങ്ങളിലും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസാഫ് സഹ സ്ഥാപകരായ മെറീന പോൾ, ഡോ. ജേക്കബ് സാമുവേൽ, ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സെലീന ജോർജ്, ഇസാഫ് സ്വാശ്രയ പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടർ അലോക് തോമസ് പോൾ എന്നിവർ സംസാരിച്ചു. തിരുവില്വാമല, എരവത്തൊടി കൈത്തറി സൊസൈറ്റികളിലെ പ്രസിഡന്റുമാരായ മന്ത്രി മുതലി, ശിവകുമാർ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

                 റിപ്പോർട്ട്  :  Sneha Sudarsan (Senior Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *