സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാമെന്ന് മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്

sister lucy kalappura സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരായി സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജിയില്‍ അന്തിമവിധി വരുന്നത് വരെ മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. വിധിയില്‍ സന്തോഷമുണ്ടെന്നും നീതിയുടെ വിജയമാണ് ഉണ്ടായതെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഹൈകോടതി ഉത്തരവും പുറത്ത് വന്നിരുന്നു. സിസ്റ്റര്‍ ലൂസി കളപ്പുരയെ വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും ഇറക്കിവിടാന്‍ ഉത്തരവിറക്കാനാവാല്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. എന്നാല്‍ മഠത്തില്‍ താമസിക്കുമ്ബോള്‍ ലൂസി കളപ്പുരക്ക് സുരക്ഷയൊരുക്കാന്‍ നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മാഠത്തില്‍ താമസിക്കുന്നതിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള സിസ്റ്റര്‍ ലൂസിയുടെ ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കാരയ്ക്കാമലയിലെ മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സുരക്ഷ നല്‍കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
em

Leave a Reply

Your email address will not be published. Required fields are marked *