പിതാവിന്റെ തലയറുത്ത് ഫ്രീസറില്‍ വെച്ച മകന്‍ അറസ്റ്റില്‍

Spread the love
ലന്‍കാസ്റ്റര്‍ (പെന്‍സില്‍വാനിയ) :  പിതാവിന്റെ തലയറുത്ത്, ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റു ചെയ്തു.
ഡൊണാള്‍ഡ് മെഷി ജൂനിയര്‍ (32) ആണ് ബുധനാഴ്ച പൊലീസ് പിടിയിലായത്. 67 വയസ്സുള്ള പിതാവ് ഡൊണാള്‍ഡ് മെഷിയുടേതാണ് ഫ്രീസറില്‍ നിന്നും കണ്ടെടുത്ത തലയെന്ന് സ്ഥിരീകരിച്ചു.
ബുധനാഴ്ച രാവിലെ വെസ്റ്റ് സ്‌ട്രൊബറി സ്ട്രീറ്റിലെ ഒരു വീട്ടില്‍ നിന്നുള്ള ഫോണ്‍കോളാണ് സംഭവം പുറത്തെത്തിച്ചത്. തങ്ങളുടെ കുടുംബാംഗമായ ഡൊണാള്‍ഡിനെ കാണുന്നില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ മകന്‍ തന്നെയാണ് പിതാവിന്റെ തല ഫ്രീസറിലുണ്ടെന്നും, ശരീരം കിടക്കയിലുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞത്.
പൊലീസ് സ്ഥലത്തെത്തി പ്രതിയേയും കൂട്ടി ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ ഒരു പ്ലേറ്റില്‍ തല, ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി ഉടല്‍ മാത്രം കിടക്കയിലും കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ചയാണ് പിതാവിനെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി വാള്‍കൊണ്ടു ഉടല്‍ ഒഴികെ എല്ലാം അറുത്തു മാറ്റിയത്. പിന്നീട് ട്രാഷ് കാനില്‍ നിക്ഷേപിച്ചുവെന്നും എന്നാല്‍ ബുധനാഴ്ച ട്രാഷ് കാനില്‍ നിന്നും ഉടല്‍ മാത്രം എടുത്തു ബെഡ്ഡിലും തല ഫ്രീസറിലും വെക്കുകയായിരുന്നുവെന്ന് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.
ഇതു അസാധാരണ ഭീതിജനകമായ സംഭവമാണെന്ന് ക്യാപ്റ്റന്‍ മൈക്കിള്‍ വിന്റര്‍ പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തുന്നതിനുള്ള കാരണം വ്യക്തമല്ല. പ്രതിയെ ലങ്കാസ്റ്റര്‍ കൗണ്ടി ജയിലിലടച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *