ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഹെറാള്‍ഡ് ഫിഗരെദോയ്ക്ക് സ്വീകരണവും അവാര്‍ഡും നല്‍കി

Spread the love

Picture

ചിക്കാഗോ: ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയില്‍ 37 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് സമുദായ അംഗങ്ങള്‍ക്കുവേണ്ടി ഫാ. ടോം രാജേഷ്, ഹെറാള്‍ഡ് ഫിഗരെദോയെ പൊന്നാട അണിയിച്ച് ആദരിക്കുകയും കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു.

മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ ഫാ. ടോം രാജേഷിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയം ജോമോന്‍ – റെജീന പണിക്കത്തറ എന്നിവര്‍ ആലപിച്ച ഗാനങ്ങളും ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.
Picture2
തുടര്‍ന്ന് ദേവാലയ ഓഡിറ്റോറിയത്തില്‍ റെജീന ആലപിച്ച ഭക്തിഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. കഴിഞ്ഞ 37 വര്‍ഷമായി ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി ആത്മാര്‍ത്ഥമായി തുടക്കംമുതല്‍ സമുദായ സേവനം നടത്തുകയും, പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുകയും, നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും, വിനയത്തോടുകൂടി പെരുമാറുകയും, വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാണ് ഹെറാള്‍ഡ് ഫിഗരെദോയുടെ സദ്ഗുണങ്ങളാണെന്നു ഫാ. ടോം രാജേഷ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
Picture3
ആദ്യകാല മലയാളികളുടെ കൂടെ 1978-ല്‍ കണ്ടുമുട്ടിയ നാള്‍ മുതല്‍ ഒരു കുടുംബം പോലെ ആയിരുന്നു തങ്ങളുടെ സൗഹാര്‍ദ്ദമെന്നു അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ചെയര്‍മാന്‍ ജോസ് ആന്റണി പുത്തന്‍വീട്ടില്‍ പറഞ്ഞു.

സാമൂഹിക-സാമുദായിക രംഗങ്ങളില്‍ തന്റേതായ രീതിയില്‍ എല്ലാ ദൗത്യവും പുര്‍ണ്ണമായും ഭംഗിയായും ചെയ്ത് തെളിയിക്കുകയാണ് ഹെറാള്‍ഡ് ഫിഗരെദോയുടെ ഏറ്റവും വലിയ കഴിവെന്നും, ഇദ്ദേഹത്തെ സമുദായാംഗങ്ങള്‍ ഒരു പ്രത്യേക മെമ്മോറാണ്ടത്തോടുകൂടി ഷെവലിയാര്‍ പട്ടംകൊടുക്കാന്‍ വേണ്ടി മേലധികാരികളോട് അഭ്യര്‍ത്ഥിക്കണമെന്നും ബിജി ഫിലിപ്പ് ആവശ്യപ്പെട്ടു.
Picture
ലളിതമായ ജീവിതരീതികളും സംഘടനാംഗങ്ങളോടുള്ള പെരുമാറ്റ രീതികളും സേവനവും ഹെറാള്‍ഡ് ഫിഗരെദോയുടെ ഒരു പ്രത്യേകത തന്നെയാണെന്ന് ജോര്‍ജ് പാലമറ്റം ആശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞു.
Picture
ഹെറാള്‍ഡ് ഫിഗരെദോ തന്റെ മറുപടി പ്രസംഗത്തില്‍ ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി 1984 ഡിസംബര്‍ എട്ടിന് സെന്റ് പാട്രിക് ചര്‍ച്ച്, ഡൗണ്‍ ടൗണ്‍ ചിക്കാഗോയില്‍ സ്ഥാപിതമായെന്നും അന്നു മുതല്‍ കഴിഞ്ഞ 37 വര്‍ഷമായി സമുദായത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും, സമുദായാംഗങ്ങളില്‍ നിന്നും ലഭിച്ച സ്‌നേഹത്തിനും സഹകരണത്തിനും നന്ദി പറയുകയും ചെയ്യുന്നതായി അറിയിച്ചു.

കൂടാതെ തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും, സുഖത്തിലും, ദുഖത്തിലും ധൈര്യവും സ്‌നേഹവും നല്കിയ പ്രിയ ഭാര്യ മാര്‍ഗരറ്റിനും, ഏക മകള്‍ മെല്‍ഫയ്ക്കും കുടുംബത്തിനും പ്രത്യേകം നന്ദി പറഞ്ഞു.
Picture
ഫാ. ടോം രാജേഷും, ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയും തനിക്ക് നല്‍കിയ ഈ അവാര്‍ഡ് ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാണെന്നും മനസ്സില്‍ മായാതെ നില്‍ക്കുമെന്നും വികാരനിര്‍ഭരമായ പ്രസംഗത്തില്‍ ഹെറാള്‍ഡ് ഫിഗരെദോ എടുത്തുപറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *