ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും – സലിം ആയിഷ (ഫോമാ പി ആര്‍ഒ)

Spread the love

ഫോമയുടെ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന സംസ്കാരികോത്സവത്തിന്റെ ഉല്‍ഘാടനം ആഗസ്ത് 27 ന് ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാത്രി 9 മണിക്ക് നടക്കും.
Picture
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത നടനും മുന്‍ എംപിയുമായ ശ്രീ ഇന്നേസെന്റ് ചടങ്ങ് ഉത്ഘാടനം ചെയ്യും. പ്രശസ്ത നടന്‍ ശ്രീ ഇന്ദ്രജിത്, പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ്, ജിബി ജോജു എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ സാബു തിരുവല്ല അവതരിപ്പിക്കുന്ന വണ്‍മാന്‍ ഷോ, പാലക്കാട് പ്രണവം ശശിയുടെ നാടന്‍ പാട്ട് കലാവിരുന്ന് എന്നിവയും ഉണ്ടാകും.

ഓണാഘോഷങ്ങളുടെ ഭാഗമായാണ് ഫോമാ സാംസ്കാരിക വിഭാഗം സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്.
Picture2
എല്ലാ സഹൃദയരും ഫോമയുടെ പ്രവര്‍ത്തകരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ ഫോമാ സാംസ്കാരിക വിഭാഗം ഭാരവാഹികള്‍ പൗലോസ് കുയിലാടന്‍ ( ചെയര്‍മാന്‍) , ബിജു തുരുത്തുമാലില്‍ (വൈസ് ചെയര്‍മാന്‍ ), അച്ചന്‍കുഞ്ഞ് മാത്യു ( സെക്രട്ടറി), ഹരികുമാര്‍ ( സമിതിയംഗം), ജിന്‍സി ഡിന്‍സ് ( സമിതിയംഗം), നിതിന്‍ എഡ്മണ്‍ടന്‍ (സമിതിയംഗം), അനു സ്കറിയ , ബിനൂപ് ശ്രീധരന്‍ , സൈജന്‍ കണിയൊടിക്കല്‍ , ജോണ്‍സന്‍ കണ്ണൂക്കാടന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

മീറ്റിംഗ് സൂം ലിങ്ക്: Time: Aug 27, 2021 09:00 PM Eastern Time (US and Canada) Join Zoom Meeting https://us06web.zoom.us/j/85895925376 Meeting ID: 858 9592 5376 Dial by your location +1 929 205 6099 US (New York) +1 312 626 6799 US (Chicago)

Author

Leave a Reply

Your email address will not be published. Required fields are marked *