കെ.എം. റോയിയുടെ വിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് അനുശോചിച്ചു

Picture

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. റോയിയുടെ വിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു. പ്രസ് ക്ലബിന്റെ ഉറ്റ മിത്രവും അവാര്‍ഡ് ജൂറി അംഗവുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളത് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രെഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

മാധ്യമരംഗത്തെ വിളക്കുമരം ആയിരുന്നു അദ്ദേഹം. സ്വതന്ത്രമായ അഭിപ്രായങ്ങളിലൂടെ കേരളീയ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ചുരുക്കം പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. എല്ലാ മാധ്യമ വിദ്യാര്‍ത്ഥികളും പിന്തുടരുന്ന കാല്‍പാടുകള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.

മലയാള മാധ്യമ രംഗം എല്ലാക്കാലത്തും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. പലവട്ടം വിവിധ സംഘടനാ സമ്മേളനങ്ങളുമായി അമേരിക്കയില്‍ വന്നിട്ടുള്ള അദ്ദേഹത്തിന് അമേരിക്കയിലും വലിയ സുഹൃദ്ബന്ധവും ആരാധകരുമുണ്ട്.

അദ്ദേഹത്തിന്റെ വിയോഗം മാധ്യമ മേഖലയെ ഏറെ ശുഷ്കമാക്കുന്നുഅവര്‍ ചൂണ്ടിക്കാട്ടി. ബന്ധുമിത്രാദികള്‍ക്ക് അനുശോചനവും അറിയിക്കുന്നു.

Leave Comment