ലക്ഷ്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ എസ്.പി.സി. സഹായകം: മന്ത്രി വി.എന്‍. വാസവന്‍

post

കോട്ടയം: മാനസികവും കായികവുമായ ഊര്‍ജ്ജം പ്രധാനം ചെയ്ത് ലക്ഷ്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതി സഹായിക്കുമെന്ന് സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കിളിരൂര്‍ എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീകരിച്ച കണക്ക് ലാബിന്റെയും എസ്.പി.സി. റൂമിന്റെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ വിവിധ സ്‌കൂളുകളില്‍ അനുവദിച്ച എസ്.പി.സി. യൂണിറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യമുള്ള ജനതയിലൂടെ ആരോഗ്യമുള്ള സമൂഹമുണ്ടാകുമെന്നും അതിനായി വിദ്യാര്‍ഥികള്‍ക്കിടയിലുള്ള ഇത്തരം പരിശീലന പരിപാടികള്‍ സഹായക്കുമെന്നും പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave Comment