യുഎസില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച ദമ്പതികള്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു

Spread the love

മിഷിഗണ്‍: കോവിഡ് 19നെ പ്രതിരോധിക്കുന്നതിനു വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്ന ദമ്പതിമാര്‍ ഒരു മിനിട്ടിന്റെ വ്യത്യാസത്തില്‍ മരണത്തിനു കീഴടങ്ങി. മിഷിഗണിലുള്ള കാല്‍ ഡന്‍ഹന്‍ (56), ഭാര്യ ലിന്‍ഡ് ഡന്‍ഹന്‍(66) എന്നിവരാണ് സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 11.07 നും, 11.08 നും (ഒരു മിനിട്ടിന്റെ വ്യത്യാസത്തില്‍) കോവിഡിന്റെ അനന്തരഫലങ്ങള്‍ക്ക് ഇരയായത്.

               

ഈ മാസമാദ്യം ഫാമിലി ക്യാംപിങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഇരുവര്‍ക്കും കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടത്. ജലദോഷം വന്നതു സാധാരണമെന്നായിരുന്നു ഇരുവരും വിശ്വസിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഗുരുതരമാകുകയും ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന ഇരുവരേയും തിങ്കളാഴ്ച പുറത്തെടുത്തു. ഭാര്യ കിടന്നിരുന്ന മുറിയിലേക്കു ഭര്‍ത്താവിനെ വീല്‍ ചെയറില്‍ കൊണ്ടുവന്നു. ദിവസങ്ങളുടെ ഇടവേളക്കു ശേഷം പരസ്പരം കണ്ടുമുട്ടി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു ഇരുവരുടേയും മരണം. ഇവരുടെ മകള്‍ സാറായാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ട്രിപ്പിനു പോയതിന്റെ മൂന്നാം ദിവസമാണ് ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതെന്നും ഇരുവരും കോവിഡിനെതിരെ കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നും മകള്‍ പറഞ്ഞു. കോവിഡിനെതിരെ ഇത്രയും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും മരണം മാതാപിതാക്കളെ പിടികൂടിയപ്പോള്‍, വാക്‌സിനേഷനെ ഗൗരവമായി എടുക്കാത്തവരുടെ സ്ഥിതി വളരെ പരിതാപകരമായിരിക്കുമെന്നും മകള്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *