ഷിക്കാഗോ ഒബാമ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി നിര്‍മാണത്തിന് തുടക്കം കുറിച്ചു

Spread the love

ഷിക്കാഗോ: ഷിക്കാഗോ സൗത്ത് സൈഡില്‍ നിര്‍മിക്കുന്ന ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റിന്റെ ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയും നിര്‍വഹിച്ചു.

Picture

സെപ്റ്റംബര്‍ 28 ചൊവ്വാഴ്ചയായിരുന്നു ചടങ്ങ്. നീണ്ട കാത്തിരിപ്പിനു ശേഷമാണു പ്രോജക്റ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനായതെന്നും ഇതു വെറും മ്യൂസിയമല്ല, ജനാധിപത്യ ആശയങ്ങളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിജ്ഞാനം പകര്‍ന്നു നല്‍കുന്ന ലൈബ്രറിയായി മാറണമെന്നും ചടങ്ങിനു മുമ്പു ഒബാമ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

Picture2

വിഭാഗീയതയും വംശീയതയും വര്‍ധിച്ചുവരുമ്പോള്‍ നമ്മുടെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഒബാമ ഓര്‍മ്മിപ്പിച്ചു. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് ഷിക്കാഗോയില്‍ നിന്നാണ്. ആഗോളതലത്തിലല്ല മാറ്റങ്ങള്‍ സംഭവിക്കേണ്ടതു മറിച്ച് ഓരോ വ്യക്തികളിലുമാണെന്ന യാഥാര്‍ഥ്യം ഞാന്‍ ഇവിടെ നിന്നുമാണ് പഠിച്ചതെന്ന് ഒബാമ പറഞ്ഞു.

Picture3

ചടങ്ങില്‍ ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ് ഫുട്ട് ഇല്ലിനോയ് ഗവര്‍ണര്‍ ജൊബി പ്രിറ്റ്‌സ്ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

44ാം മത് പ്രസിഡന്റ് ഒബാമയുടെ പേരില്‍ നിര്‍മിക്കുന്ന ലൈബ്രറിക്ക് എല്ലാ ആശംസകളും പ്രസിഡന്റ് ബൈഡന്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ജാക്‌സണ്‍ പാര്‍ക്കിനു സമീപം ലൈബ്രറിയുടെ പണി പൂര്‍ത്തിയാക്കുമ്പോള്‍ 482 മില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *