മരംമുറി ഉത്തരവ് മുഖ്യമന്ത്രി അറിഞ്ഞ് : കെ സുധാകരന്‍

മരംമുറിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ, തെളിവുകളുണ്ടെന്ന് കെ. സുധാകരന്‍ | Malayalam News

മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ ഉത്തരവ് നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയെന്ന് കെ പിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
സര്‍ക്കാര്‍ അറിയാതെയാണ് മരം മുറിക്കാന്‍ അനുമതി കൊടുത്തത് എന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ മന്ത്രി അറിയാതെയാണെന്ന് പറഞ്ഞാല്‍ അത് മനസ്സിലാവും. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മരം മുറിക്കുന്ന ഉത്തരവ് സംബന്ധിച്ച് എല്ലാ തെളിവുകളും

കോണ്‍ഗ്രസിന്റെ പക്കലുണ്ട്. ഇത് ആവശ്യം വന്നാല്‍ വെളിപ്പെടുത്തും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 ആക്കുമെന്നാണ് തമിഴ്‌നാട് പറയുന്നത്. തമിഴ്‌നാടിന് കുടിവെള്ളമാണ് പ്രശ്‌നമെങ്കില്‍ കേരളത്തിന് ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സംസ്ഥാനത്തെ നാല് ജില്ലകള്‍ തന്നെ വെള്ളത്തിനടിയിലാവും. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്. കേരളത്തിന്റെ നിലപാടുകളെ ഒറ്റുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആഭ്യന്തരവകുപ്പ് അറിയാതെ ഉത്തരവ് നടപ്പാവില്ല. വകുപ്പ് മന്ത്രി അറിയാതെയാണ് പല തീരുമാനങ്ങളും ഉണ്ടാവുന്നത്. ആത്മഭിമാനം ഉണ്ടെങ്കില്‍ മന്ത്രി രാജിവെയ്ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

Leave Comment