ഹൂസ്റ്റൺ എക്യൂമെനിക്കൽ ബൈബിൾ കൺവെൻഷൻ നവംബർ 12,13 തീയതികളിൽ

Spread the love

Picture

ഹ്യൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഹ്യൂസ്റ്റൺ എക്യൂമെനിക്കൽ കൺവെൻഷൻ ഈ വർഷം നവംബർ മാസം 12, 13 ( വെള്ളി, ശനി) തീയതികളിൽ വൈകുന്നേരം 7 മുതൽ നടത്തപ്പെടും. ഈ വർഷത്തെ കൺവെൻഷൻ വെർച്ച്വലായിട്ടാണ് നടത്തുന്നതെന്ന് ഭാരവാഹികൾ
അറിയിച്ചു.
.
അനുഗ്രഹീത കൺവൻഷൻ പ്രസംഗകരായ റവ. ജോബി ജോയ് മുല്ലക്കൽ (വികാരി ഹോളി ട്രിനിറ്റി സിഎസ്ഐ ചർച്ച്‌, വാഷിംഗ്‌ടൺ DC), റവ. ഫാ.മോനായി കെ. ഫിലിപ്പ് കർക്കടകംപള്ളി (ക്നാനായ ഓർത്തഡോൿസ് സഭ വൈദിക ട്രസ്റ്റീ, വികാരി സെൻറ് മേരിസ് ക്നാനായ വലിയ പള്ളി, കോട്ടയം) എന്നിവരാണ് കൺവെൻഷനിൽ ദൈവ വചന പ്രഘോഷണം നടത്തുന്നത് .

Live – stream ആയി നടത്തുന്ന കൺവെൻഷൻ ഐസിഇസിഎച്ച് ഫേസ്ബുക്കിൽ പേജിൽ കൂടി (ICECH Facebook Page: http://www.facebook.com/icec.houston.7 ) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾക്ക് ശ്രവിക്കാവുന്നതാകുന്നു.

ഈ വർഷത്തെ കൺവെൻഷന്റെ വിജയത്തിനായി പ്രസിഡന്റ് റവ. ഫാ. ഐസക് ബി പ്രകാശ്, വൈസ് പ്രസിഡണ്ട് റവ.ഫാ. ജോൺസൻ പുഞ്ചക്കോണം, സെക്രട്ടറി എബി കെ മാത്യു, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ഷാജി പുളിമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

വിശ്വാസികൾ ഭക്തിയാദരപൂർവ്വം കൺവെൻഷന്റെ തത്സമയ സംപ്രേഷണം വെർച്ച്വൽ (Virtual) ആയി ശ്രവിച്ചു അനുഗ്രഹം പ്രാപിപ്പാൻ ക്കണമെന്നു ICECH താത്പര്യപ്പെടുന്നു.

ഐസിഇസിഎച്ച് പിആർഓ ജോജോ തുണ്ടിയിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജീമോൻ റാന്നി.

Author

Leave a Reply

Your email address will not be published. Required fields are marked *