ഹൂസ്റ്റണ്‍ സംഗീതോത്സവ ദുരന്തം: പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു

Spread the love

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്‌ട്രോവേള്‍ഡ് സംഗീതോത്സവ ദുരന്തത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഓര്‍ട്ടി ഷഹാനി മരിച്ചു. ഇതോടെ ഈ ദുരന്തത്തില്‍ ആകെ മരിച്ചവരുടെ എണ്ണം ഒമ്പതായി.

അപകടം സംഭവിച്ച ദിവസം മുതല്‍ വെന്റിലേറ്ററിലായിരുന്ന ഓര്‍ട്ടിയുടെ മസ്തിഷ്‌കം പൂര്‍ണമായും പ്രവര്‍ത്തനരഹിതമായിരുന്നുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും പ്രതീക്ഷ കൈവിടാതെ ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍.

ഫാമിലി അറ്റോര്‍ണി ജയിംസ് ലസിറ്ററാണ് ഷഹാനിയുപടെ മരണം നവംബര്‍ 11-ന് സംഭവിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഓര്‍ട്ടി സമൂഹത്തിലും കോളജിലും ഒരു ‘ഷൈനിംഗ് സ്റ്റാര്‍’ ആയിരുന്നുവെന്നാണ് അറ്റോര്‍ണി വിശേഷിപ്പിച്ചത്.

Picture

ടെക്‌സസ് എ ആന്‍ഡ് എം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ഓര്‍ട്ടി പഠനം പൂര്‍ത്തിയാക്കി പിതാവിന്റെ ബിസിനസില്‍ പങ്കുചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. മകളുടെ മരണം അറിഞ്ഞതോടെ വാവിട്ട് നിലവിളിച്ച മാതാവ് കരിഷ്മ ഷഹാനിയെ സാന്ത്വനപ്പെടുത്തി ഭര്‍ത്താവ് ധണ്ണി ഷഹാനി കൂടെയുണ്ടായിരുന്നു.

ഓര്‍ട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കും ചികിത്സയ്ക്കുമായി തുടങ്ങിയ ഗോ ഫണ്ട് മീയിലൂടെ 60,000 ഡോളര്‍ ഇതിനോടകം സ്വരൂപിച്ചുകഴിഞ്ഞു. 75,000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *